Monday, August 18

Tag: INL

ദാറുൽഹുദായുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: ഐ എൻ എൽ
Other

ദാറുൽഹുദായുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: ഐ എൻ എൽ

തിരൂരങ്ങാടി : സമന്വയ വിദ്യാഭ്യാസ രംഗത്തെ മാതൃകസ്ഥാപനമായ ദാറുൽഹുദായുമായിബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു. പരിസര പ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസ്സുകളുംമലിനമാകുന്നതുമായി ബന്ധപ്പെട്ട പരാതിയിൽചെമ്മാട് ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചും അനുബന്ധമായ പ്രസംഗവും വിവാദമായിനിലനിർത്തുന്നതിൽ നിന്നും തൽപരകക്ഷികൾപിന്തിരിയണം. മാർച്ചിന് ആധാരമായവിഷയങ്ങളും ആവശ്യങ്ങളും ന്യായമാണ്. എന്നാൽ വിഷയാധിഷ്ടിതമല്ലാത്ത ചില പരാമർശങ്ങൾ അനുചിതവുംഒഴിവാക്കേണ്ടതുമായിരുന്നു. ദാറുൽ ഹുദാ വി.സിയുടെപരിധിവിട്ട രാഷ്ട്രീയ വിമർശനങ്ങളും ഇതിന്ന് കാരണമായിട്ടുണ്ട്. വിഷയത്തെ പർവ്വതീകരിച്ചും വർഗ്ഗീയ വൽകരിച്ചും നടക്കുന്ന വാദ- പ്രദിവാദങ്ങൾ ദാറുൽഹുദായുടെ യശ്ശസ്സിനെ ബാധിക്കാതിരിക്കേണ്ട ജാഗ്രതയാണ് ഉണ്ടാവേണ്ടത്. ജമാഅത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടും, ലീഗും ചേർന്ന് ദാറുൽഹുദാക്ക് വേണ്ടിയെന്ന പേരിൽ നടത്തുന്ന...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം; ഐഎൻഎൽ

തിരുരങ്ങാടി : പ്രതിദിനം ആയിരകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സക്ക് ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഐഎൻഎൽ തിരുരങ്ങാടി മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ചെമ്മാട്ടങ്ങാടിയിലെ നിത്യസംഭവമായ ഗതാഗതകുരുക്കിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണാൻ സർവ്വകക്ഷി യോഗം വിളിക്കാൻ നഗരസഭ മുൻകയ്യെടുക്കണം.പി.പി ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.2025- 28 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസർ എൻ.പി ശംസുദ്ദീൻ നേതൃത്വം നൽകി. തിരൂരങ്ങാടി മണ്ഡലംഐ.എൻ.എൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.( പ്രസിഡൻ്റ് ) പി.പി. ഹസ്സൻ ഹാജി (വൈസ് പ്രസിഡൻ്റുമാർ)ടി സൈദ്മുഹമ്മദ് , യു. സി ബാവ, ക...
Politics

അഡ്വ ഷമീർ പയ്യനങ്ങാടി സി പി എമ്മിൽ ചേർന്നു

മലപ്പുറം: ഐഎൻഎല്ലിൻ്റെ യുവജന സംഘടനയായ നാഷണൽ യൂത്ത് ലീഗ് (എൻവൈഎൽ) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വ. ഷമീർ പയ്യനങ്ങാടി സിപിഎമ്മിൽ ചേർന്നു. സിപി എം ജില്ലാ കമ്മിറ്റി ഓഫീസിൽവച്ച് ജില്ലാ സെക്രട്ടറി വി പി അനിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയംകൂടിയാണ്. ഐ എൻ എൽ പിളർപ്പിൽ അഹമ്മദ് ദേവർ കോവിൽ, ഖാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമായിരുന്ന ഷമീർ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഈയിടെ അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള ഐ എൻ എൽ നേതാക്കൾക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയിൽ കണക്ക് ചോദിച്ചതിന് ചില നേതാക്കൾ കയ്യേറ്റം ചെയ്തതായി ഇദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് ഐ എൻ എല്ലിൽ നിന്ന് രാജി വെക്കുകയായിരുന്നു. പിഡിപി യുടെ വിദ്യാർഥി വിഭാഗമായ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയാണ് പൊതുരംഗത്ത് അറിയപ്പെട്ടത്. മികച്ച വാഗ്മി കൂടി ആയിരുന്നു. പിഡിപ...
Kerala, Other

പുറത്താക്കിയവരുമായി ചര്‍ച്ചയില്ല ; പാര്‍ട്ടിയിലെ ചിലര്‍ തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു : അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് : അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. അവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും അവരുമായി ചര്‍ച്ചയില്ലെന്നും മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പുറത്താക്കപ്പെട്ടവര്‍ക്ക് ഒഴികെയുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്നും എന്നാല്‍ പാര്‍ട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു....
Other

കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ കസേരയില്ല, രോഗിയുടെ വക താലൂക്കാശുപത്രിയിലേക്ക് കസേരകൾ നൽകി

തിരൂരങ്ങാടി: രോഗിയെ പരിചരിക്കുന്നവർക്ക് ഇരിക്കാൻ കസേരയില്ലാത്തത് അനുഭവിച്ചറിഞ്ഞ രോഗി താലൂക്ക് ആശുപത്രിയിലേക്ക് കസേരകൾ നൽകി. ഐ.എൻ.എൽ വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡൻറ് പള്ളിക്കൽ സ്വദേശി എം അബ്ദുറഹ്മാൻ(65) ആണ്കസേരകൾ നൽകിയത്.കൊവിഡിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുറഹ്മാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അഞ്ചു ദിവസം ആശുപത്രിയിൽ ചികിത്സയിൽ കിടന്നെങ്കിലും വാർഡിൽ കസേരകളുടെ കുറവ് രോഗികളെയും കൂടെ നിൽക്കുന്നവരെയും വലച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ആയതോടെ അബ്ദുറഹ്മാൻ ആശുപത്രി സൂപ്രണ്ടിനോട് കാര്യം സൂചിപ്പിക്കുകയും പതിനഞ്ച് കസേരകൾ ഉടനെത്തന്നെ സ്വന്തം പണം മുടങ്ങി ആശുപത്രിക്ക് വാങ്ങി നൽകുകയായിരുന്നു.പള്ളിക്കൽ ബസാറിൽ തെരുവിൽ ശർക്കര ജിലേബി വിൽപനക്കാരനാണ് അബ്ദുറഹ്മാൻ.കസേരകൾ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ഏറ്റുവാങ്ങി. കോർഡിനേറ്റർ ഹംസകുട്ടി ചെമ്മാട്, വി മൊയ്തീൻഹാജി തിരൂരങ്ങാടി, സാലിഹ് മേ...
Other

ജില്ല പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഹജൂർ കച്ചേരി കെട്ടിടത്തിന്റെ സംരക്ഷിത പ്രവർത്ത നങ്ങളാണ് നടത്തുന്നത്. ഇത് ഒരു വർഷം കൊണ്ട് 90 % പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇനി ചുറ്റുമതിലിന്റെയും ടൈൽ പതിക്കുന്നതിന്റെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തി 3 ദിവസത്തിനുള്ളിൽ തുടങ്ങും. നേരത്തെ രൂപകൽപ്പന ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കെട്ടിടത്തിന്റെ പൗരണികതക്ക് യോജിച്ച തരത്തിൽ ചുറ്റുമതിൽ ആകർഷകമായ തരത്തിലുള്ളതാക്കി മാറ്റാൻ ഭേദഗതി വരുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ, അസിസ്റന്റ് എഞ്ചിനിയർമാർ എന്നിവർ ബുധനാഴ്ച ഹജൂർ കച്ചേരി സന്ദർശിച്ചിരുന്നു. https://youtu.be/Fw7KCwhhzRY മന്ത്രി അഹമ്മദ് ദേ...
Malappuram, Other

നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: NLU

മലപ്പുറം:- സിമെൻ്റ്, കമ്പി തുടങ്ങിയവയുടെ വില വർദ്ധനവും ക്വാറികൾ തുറന്ന് പ്രവർത്തിക്കാതിരിക്കുന്നതും കാരണം നിർമ്മാണമേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാഷണൽ ലേബർ യൂണിയൻ (NLU) മലപ്പുറം ജില്ലാ ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പറാട്ടി കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. NLU സംസ്ഥാന ട്രഷറർ ഹുദൈഫ് ഉള്ളണം ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ നാസർ, അബ്ദുസലാം കാവുങ്ങൽ, മുത്തു തിരൂർ , അലി പെരിന്തല്ലൂർ, ബാപ്പു ആനക്കയം, മൊയ്തീൻ കോയ കൊടക്കാട് , കുഞ്ഞിമുഹമ്മദ് മൂഴിയൻ, സി.എൻ.മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ.സിറാജ് സ്വാഗതവും ട്രഷറർ മുണ്ടക്കൽ ഹംസ നന്ദിയും പറഞ്ഞു....
error: Content is protected !!