Tag: Isro

ചന്ദ്രയാൻ വിക്ഷേപണം നേരിട്ട് കണ്ടതിന്റെ ആഹ്ലാദത്തിൽ യാസിറും കുടുംബവും
Science

ചന്ദ്രയാൻ വിക്ഷേപണം നേരിട്ട് കണ്ടതിന്റെ ആഹ്ലാദത്തിൽ യാസിറും കുടുംബവും

തിരൂരങ്ങാടി : ചന്ദ്രയാൻ വിക്ഷേപണം നേരിൽ കണ്ട ആഹ്ലാദത്തിൽ യാസിറും കുടുംബവും. ഭാരതം അഭിമാനം കൊണ്ട നിമിഷത്തിന് സാക്ഷികളായി തിരൂര ങ്ങാടിയിലെ എ.കെ.യാസിർ, ഭാര്യ സുമൻ നസ്രിൻ, മക്കളായ അയ്ൻ അലീന, അലിൻ അയ്ഹാൻ എന്നിവരാണ് ഉണ്ടായിരുന്നത്. ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഐഎസ്ആർഒയിൽ നിന്നും സാക്ഷികളാകാൻ 5000 പേർക്ക് പാസ് അനുവദിച്ചതിൽ ഇവർക്കും ലഭിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ശ്രീഹരി ക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിയാണ് ഇവർ കണ്ടത്. രാവിലെ 11 മണി മുതൽ ആയിരുന്നു നേരത്തേ പാസ് ലഭിച്ചവർക്ക് പ്രവേശനം അനുവദിച്ചത് . ബാംഗ്ലൂർ വരെ ട്രെയിനിലും അവിടെ നിന്ന് സുഹൃത്തിനൊപ്പം കാറിലും ആയിരുന്നു ശ്രീഹരിക്കോട്ട യിൽ എത്തി ചേർന്നത്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ നിന്നും ഈ ധന്യ നിമിഷത്തിന് സാക്ഷികൾ ആകാൻ എത്തിച്ചേർന്നവരുണ്ട്. ഏകദേശം ഒരു മണി ആയപ്പോഴേക്കും തന്നെ വിക്ഷേപണം കാണാനുള്ള 'ലോഞ്ച് വ്യൂ ഗാലറി' നിറഞ...
Other

അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ ചെമ്മാട് സ്വദേശിയും

തിരൂരങ്ങാടി: അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ തിരൂരങ്ങാടി സ്വദേശിയും. പൊന്നാനി എം.ഇ.എസ്. എം കോളജ് മുൻ പ്രിൻസിപ്പലും ചെമ്മാട് സ്വദേശിയുമായ എം എൻ മുഹമ്മദ് കോയയുടെയും, കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളജ് പ്രൊഫസറും പാലക്കാട് കപ്പൂർ മാരായമംഗലം സ്വദേശി സി.എം സാജിതയുടെയും മകൻ സഹൽ മുഹമ്മദാണ്‌ ഐ.എസ്.ആർ.ഒ.യുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷനായ അന്റാർട്ടിക് ഗ്രൗണ്ട് എർത്ത് ഒബ്സർ വേഷനി(എ.ജി.ഇ.ഒ.എസ്)ൽ നടക്കുന്ന പര്യവേക്ഷണ സംഘത്തിലുള്ളത്.ബംഗളൂരു ഐ.എസ്. ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റവർക്കിൽ ശാസ്ത്രജ്ഞനായ സഹൽ നവംബറിലാണ് ഇന്ത്യൻ സാറ്റ ലൈറ്റിന്റെ നിയന്ത്രണത്തിനും ഡേറ്റ കൈകാര്യം ചെയ്യലിനുമായി അന്റാർട്ടിക്കയിലെ സ്റ്റേഷനിലെത്തിയത്. ഇവിടെ 1989 ൽ സ്ഥാപിച്ച മൈത്രീ സ്റ്റേഷ്നും 2012-ൽ സ്ഥാപിച്ച ഭാരതി സ്റ്റേഷനുമാണ് ഇന്ത്യക്കുള്ളത്. ഗോവ, ഹൈദരാബാദ് എന്നി വിടങ്ങളിലെ പ്രവർത്തന മികവിന്റെ കൂട...
error: Content is protected !!