Tag: Iuml

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ വനിത ലീഗ് നേതാവിന്റെ പരാതി
Other

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ വനിത ലീഗ് നേതാവിന്റെ പരാതി

മുസ്ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ക്കെതിരെ വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി യുടെ പരാതി. മണ്ഡലം ജനറൽ സെക്രട്ടറി കെ.കുഞ്ഞിമരക്കറിനെതിരെയാണ് പരാതി നൽകിയത്. യോഗത്തിൽ വെച്ച് മറ്റുള്ളവരുടെ മുമ്പിൽ വെച്ച് വേശ്യ എന്നും മറ്റുള്ളവരുടെ കൂടെ പോകുന്നവളാണെന്ന് പറയുകയും അശ്‌ളീല ആംഗ്യം കാണിക്കുകയും ചെയ്തതെന്നാണ് പരാതി. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂർ ലീഗ് ഓഫീസിൽ ചേർന്ന വനിത ലീഗ് യോഗത്തിൽ വെച്ചാണ് സംഭവം. ഇവരെ സി ഡി എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്ദേശിച്ചപ്പോൾ ഇഷ്ടപ്പെടാതെയാണ് ഇദ്യേഹം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതെന്നും കേസ് എടുക്കണമെന്നും ഇവർ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അതേ സമയം, പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്നും എന്നാൽ യോഗത്തിൽ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെന്നും കെ.കുഞ്ഞിമരക്കാർ പറഞ്ഞു. എന്നോട് പ്രവർത്തകർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർത്തുന്നതിനെത...
Other

അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഒഴിവുകളിലേക്കുള്ള പിൻഗാമികളെ മുസ്ലിം ലീഗ് ഇന്ന് തീരുമാനിക്കും. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതോടെ ഒഴിവ് വന്ന മലപ്പുറം ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് സഹോദരൻ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുക്കും. ചന്ദ്രികയുടെ എക്സിക്യൂട്ടീവ് കം ഡയറക്ടർ ജനറലായി സയ്യിദ് റശീദലി ശിഹാബ് തങ്ങളെയാണ് പരിഗണിക്കുന്നത്. മുൻ വഖഫ് ബോർഡ് ചെയർമാനായ റശീദലി തങ്ങൾ പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ്. ഇന്ന് തീരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രഖ്യാപനം നടത്തും. അബ്ബാസലി ശിഹാബ് തങ്ങൾ നിലവിൽ മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രെസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് ആയിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിന്റെ കീഴ് വഴക്കം തുടർന്ന് സാദിഖലി തങ്ങളും ഹൈദരലി ത...
Malappuram, Other

യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ സി പി എമ്മിൽ ചേർന്നു

നന്നമ്പ്ര: യൂത്ത് ലീഗ് സംസ്ഥാന കൗണ്സില് അംഗം വെള്ളിയാമ്പുറം സ്വദേശി ജാഫർ പനയത്തിൽ മുസ്ലിം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്സില് അംഗം, നന്നംബ്ര പഞ്ചായത്ത് യൂത്ത് ലീഗ്, ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെള്ളിയാമ്പുറം ബാഫഖി യൂത്ത് സെന്റർ ഭരവാഹിയും ആയിരുന്നു. ഇന്ന് താനൂർ ഏരിയ സി പി എം സമ്മേളനത്തിൽ. വെച്ച് കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. ജില്ല സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന്, ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. നന്നംബ്ര മേഖലയിൽ യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ജാഫർ ആയിരുന്നു. ജാഫർ പാർട്ടി വിട്ടത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, ആഗ്രഹിച്ച സ്ഥാനം ലഭിക്കാത്തതാ...
Local news

ഒടുവിൽ മന്ത്രിയെ ക്ഷണിച്ചു, സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടക്കും

തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ മാസം നടത്താൻ തീരുമാനിച്ചിരുന്ന ഉദ്‌ഘാടനം മന്ത്രിയെ ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. കെ പി എ മജീദ് എം എൽ എ യെ കൊണ്ട് പ്രവൃത്തി ഉദ്‌ഘാടനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഫ്ബി പദ്ധതിയിൽ 2.2 കോടി രൂപ ചിലവിലാണ് നവീകരണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് മന്ത്രിയെ ക്ഷണിക്കാത്തതിൽ സി പി എം അണികളും പാർട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ചന്തപ്പടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് പോകും. കെ പി എ മജീദ് എം എൽ എ അധ്യക്ഷം വഹിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ്...
error: Content is protected !!