ജാനകിക്കാട് കൂട്ട ബലാല്‍സംഗം ; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് 30 വര്‍ഷം
കോഴിക്കോട്: ജാനകിക്കാട് 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാല്‍സംഗ ചെയ്ത കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 30 വര്‍ഷവുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സായൂജാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 1, 3, 4 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് നാദാപുരം പോക്സോ അതിവേഗ കോടതി ജഡ്ജി എം ശുഹൈബ് വിധിച്ചത്. ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഇന്ന് രാവിലെയാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുകയായിരുന്നു.
2021 ല്‍ 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നകൊടുത്ത് മയക്കി പീഡിപ്പിച്ച കേസിലാണ് വിധി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോ...