12 വര്‍ഷത്തെ മദ്രസ പഠനം ; ഒരു ദിവസം പോലും ലീവാക്കാതെ മാതൃകയായി ഫാത്തിമ അഫ്രീന
കോഴിക്കോട് : പന്ത്രണ്ട് വര്‍ഷത്തെ മദ്‌റസ പഠനത്തിനിടയില്‍ ഒരു ദിവസം പോലും ലീവാക്കാതെ നൂറ് ശതമാനം ഹാജരായ വിദ്യാര്‍ത്ഥിനി മറ്റു വിദ്യാര്‍ഥികള്‍ക്കെല്ലാം മാതൃകയാവുന്നു. തന്റെ പിതാവ് കെ.എച്ച് മുഹമ്മദ് ഫൈസി മരണപ്പെട്ട ദിവസം പോലും മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മദ്‌റസയില്‍ ഹാജരായിരുന്നു ഈ വിദ്യാര്‍ത്ഥിനി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ പര്‍ളഡ്ക്ക ഹയാത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രീനയാണ് ഒന്ന് മുതല്‍ പ്ലസ്ടു വരെ മദ്‌റസ പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷം സമസ്ത പൊതു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകം ഉപഹാരം നല്‍കി ആദരിച്ചു.
കോഴിക്കോട് ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളില്‍ നിന്നും ഫാത്തിമ അഫ്രീനക്കുള്ള ഉപഹാരം സഹോദരന്...