ദേശീയപാതയില്‍ ബസ്സുകൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല
ആംബുലൻസുകൾക്ക് ടോൾ പ്ലാസയിൽ ട്രാക്ക് അനുവദിക്കും
ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ദേശീയപാതയില്‍ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിര്‍ത്താന്‍ പാടില്ല. സര്‍വീസ് റോഡുകളില്‍ അനുവദിച്ച സ്റ്റോപ്പുകളില്‍ നിന്ന് മാത്രമാവണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിര്‍ദേശം. ദേശീയപാതയിലൂടെ കടന്നു പോകുന്ന ദീർഘദൂര ബസുകൾ സർവീസ് റോഡിലേക്ക് വരാതെ ദേശീയ പാതയിൽ വെച്ച് തന്നെ ആളുകളെ കയറ്റി ഇറക്കുകയായിരുന്നു. ഇത് കാരണം പ്രാദേശികമായ യാത്രക്കാർക്ക് കോഴിക്കോട്, തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറാൻ സാധിക്കാറില്ല. സർവീസ് റോഡിലേക്ക് ബസുകൾ വരാത്തതിന് എതിരെ നിരവധി പരാതികളും സമരങ്ങളും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിച്ചത്.
ജില്ലയിലൂടെ കടന്നുപോകുന്ന എന്‍...

