Tag: k radhakrishnan

കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു
Kerala

കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

തൃശൂര്‍ : ആലത്തൂര്‍ എം.പിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുന്‍ മന്ത്രി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂര്‍ക്കരയിലുള്ള വസതിയില്‍ വെച്ച് നടക്കും അല്‍പസമയം മുന്‍പ് കെ.രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വിവരം അറിയിച്ചത്. 'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു' എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലായിരുന്ന കെ രാധാകൃഷ്ണന്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവ്: പരേതനായ വടക്കേപറമ്പില്‍ കൊച്ചുണ്ണി. മറ്റു മക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതര...
Malappuram, Other

2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ രാധാകൃഷ്ണൻ

പൊന്നാനി : 2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വർഷത്തിൽ 58,504 കോടി രൂപയാണ് പെൻഷൻ തുകയായി സർക്കാർ നൽകിയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി മറികടക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് തീരദേശം കേന്ദ്രീകരിച്ച് തീരസദസ്സും വനമേഖല കേന്ദ്രീകരിച്ച് വനസൗഹൃദ സദസ്സും നടത്തിയത്. കൂടാതെ 14 ജില്ലകളിലായി പരാതി പരിഹാര അദാലത്തും തുടർന്ന് മേഖലാതല യോഗങ്ങളും നടത്തി ഒട്ടേറെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കി. അടുത്ത 25 വർഷം കഴിഞ്ഞുള്ള കേരളം എങ്ങനെയാകണമെന്ന് ആവിഷ്‌കരിക്കുന്നതിനും കൂടിയാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് അഭിപ്രായ സ്വരൂപിക്കുന്നതിന് നവകേരള സദസ്സ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ...
error: Content is protected !!