കെ-റെയിൽ അശാസ്ത്രീയ അലൈൻ മെന്റ് പുനപരിശോധിക്കണം; സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം റെയിൽവേ അധികൃതരുമായി ചർച്ച നടത്തി
നിർദ്ദിഷ്ട കെ-റെയിൽ അലൈൻ മെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം സതേൺ റെയിൽവേക്ക് നിവേദനം നൽകി. സേവ് പരപ്പനങ്ങാടി ഫോറം മുഖ്യരക്ഷധികാരിയും പരപ്പനങ്ങാടി നഗരസഭ ചെയർമാനുമായ ഉസ്മാൻ അമ്മാറമ്പത്ത്, ഫോറം ഭാരവാഹി എ.സി അബ്ദുൽ സലാം എന്നിവരാണ് സതേൺ റെയിൽവേയുടെ ചെന്നൈയിലുള്ള ഡിവിഷണൽ ഓഫീസിലെത്തി അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ടുള്ള നിവേദനം നൽകിയത്. നേരത്തെ പരപ്പനങ്ങാടി നഗര സഭ കെ-റെയിൽ പ്രൊജക്റ്റ് നെതിരെ പ്രമേയം പാസാക്കിയിരിന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി യും, കെ.പി.എ മജീദ് എം.എൽ.എ യും സതേൺ റെയിൽവേ ജനറൽ മാനേജറുമായി ഈ വിഷയങ്ങൾ സംസാരിസിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധിസംഘത്തെ ചർച്ചക്ക് ക്ഷണിച്ചത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM
ജനറൽ മാനേജർക്ക് കോവിഡ് പോസിറ്റ...