കെ- ടെറ്റുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി ; അധ്യാപകരുടെ ആശങ്ക പരിഹരിക്കാന്‍ കെ.പി.എ മജീദ് നിയമസഭയില്‍ സബ്മിഷന്‍ അവതരണ അപേക്ഷ നല്‍കി
തിരൂരങ്ങാടി : അധ്യാപക യോഗ്യത പരീക്ഷ (K-TET) യുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ കേരളത്തിലെ അധ്യാപകരുടെ ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുന്നതിന് കെ.പി.എ മജീദ് സബ്മിഷന് അവതരണ അപേക്ഷ നല്‍കി. അധ്യാപക യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. സുപ്രീം കോടതിയില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നതില്‍ വന്ന അപാകതയാണ് ഈ വിധി വരുന്നതിന് കാരണം. വസ്തുതകള്‍ സുപ്രീം കോടതി മുന്‍പാകെ അവതരിപ്പിക്കുന്നതിന് അപ്പീല്‍ ഫയല്‍ ചെയ്ത് അനുകൂല ഉത്തരവ് നേടിയെടുക്കണം. കേരളത്തിലെ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K -TET) ന് തത്തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ച യോഗ്യതകള്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് ...