കാടമ്പുഴ ദേവസ്വം ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
മലപ്പുറം : കാടാമ്പുഴ ഭഗവതി ദേവസ്വം നേതൃത്വത്തില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുമായ എ.എസ് അജയകുമാറിനെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
കാടാമ്പുഴ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. ബിനേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. മിലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി നിര്‍വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി. നന്ദകുമാര്‍, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടന്‍, ഡോ. പീയൂസ് നമ്പൂതിരിപ്പാട് , കാടാമ്പുഴ ദേവസ്വം മാനേജര്‍ എന്‍ വി മ...