Tag: Kalpatta

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
Kerala

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞ് അപകടം. വയനാട് തിരുനെല്ലിയില്‍ തെറ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. ബസില്‍ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികളടക്കം 25 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളില്‍ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ഉള്‍പ...
Kerala

അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കി ; കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വയനാട്: കല്‍പ്പറ്റയില്‍ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി ...
Information

വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്.കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ ത...
Information

10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 27കാരന്‍ പിടിയില്‍

കല്‍പ്പറ്റ: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചതായാണ് പരാതി. പനമരം പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകന്‍, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ...
Accident, Information

വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 3 വിദ്യാര്‍ഥികള്‍ മരിച്ചു.

കല്‍പറ്റ : വയനാട് കല്‍പറ്റപടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളും അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ ജിസ്ന മേരി ജോസഫ് (20), അഡോണ്‍ ബെസ്റ്റി (20), കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസ് (20) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. മലയാറ്റൂരില്‍ പോയി വയനാട് വഴി വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. അഡോണിന്റെ സഹോദരി ഡിയോണ ബെസ്റ്റി, സ്നേഹയുടെ സഹോദരി സോന ജോസഫ് എന്നിവരെയും കണ്ണൂര്‍ പൂളക്കുറ്റി സ്വദേശി സാന്‍ജോ ജോസ് അഗസ്റ്റിന്‍ എന്നിവരെ പരുക്കുകളോടെ കല്‍പറ്റയിലെയും മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുഴമുടിക്ക് സമീപം റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ...
Crime, Information

ഏഴ് വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി

കല്‍പ്പറ്റ: ഏഴു വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. വയനാട് കല്‍പ്പറ്റ എമലിയിലാണ് സംഭവം. കുന്നത്ത് വീട്ടില്‍ വിഷ്ണുവാണ് രണ്ടാം ഭാര്യ വിഷ്ണുപ്രിയയുടെ മകള്‍ ആവന്തികയ്ക്കാണ് പൊള്ളലേറ്റത്. ഇയാള്‍ ചട്ടുകം പഴുപ്പിച്ച് അവന്തികയുടെ വലതുകാലില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ കേസെടുക്കുകയായിരുന്നു. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...
Crime

സൗഹൃദം നടിച്ച് ലോഡ്ജിലെത്തിച്ച് യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു: വേങ്ങര സ്വദേശി അറസ്റ്റിൽ

കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച്‌ കബളിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്. വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച്‌ അബ്ദുല്‍ ഹമീദ് കല്പറ്റയിലെത്തിച്ച്‌ ലോഡ്ജില്‍ മുറിയെടുത്തു. യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് യുവതിയുടെ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു. ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത് സ്വന്തം തിരിച്ചറിയല്‍ രേഖയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സിംകാര്‍ഡും ഇയാളുടെ പേരിലായിരുന്നില്ല. അബ്ദുല്‍ ഹമീദ് മോഷണം നടത്തിയ സമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചില്ല. തൊപ്പി ധരിച്ച്‌ വന്നതിനാല്‍ സി.സി.ട...
error: Content is protected !!