കേന്ദ്ര സർക്കാർ നിർത്തലാക്കിയ സ്‌കോളർഷിപ്പുകൾ സംസ്ഥാന സർക്കാർ തുടരും: മന്ത്രി വി അബ്ദുറഹിമാൻ
മലപ്പുറം : കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ തുടർന്നുകൊണ്ടുപോവാനാണ് സർക്കാർ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.
മലപ്പുറം ആസൂത്രണ സമിതി ഹാളിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്ന അദ്ദേഹം. സംസ്ഥാന സർക്കാറിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താകും ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ നൽകാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരിക. സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന വിഹിതം വെട്ടിച്ചുരുക്കിയത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തും.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങൾക്ക് സൗഹാർദമായി ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. ആരാധന കർമങ്ങൾക്കുള്ള സ്വാതന്ത്രവും അനുകൂല ...