കരിപ്പൂര്‍ സ്വര്‍ണംപൊട്ടിക്കല്‍ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കല്‍ കേസില വഴിത്തിരിവ്. സ്വർണംപൊട്ടിക്കല് സംഘങ്ങളെ വെട്ടിച്ച് മുങ്ങിയ കാരിയറും കൂട്ടാളിയും അറസ്റ്റില്‍.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സല്‍മാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസില്‍ നേരത്തെ സ്വർണ്ണപ്പൊട്ടിക്കല്‍ സംഘത്തിലെ 13 പേർ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സല്‍മാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചാണ് സല്‍മാൻ സാലിഹ് മുങ്ങിയത്. സല്‍മാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കള്‍ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി. കേസില്‍ രക്ഷപ്പെട്ട മറ്റ് രണ്ട് സുഹൃത...

