Sunday, October 18

Tag: Karippur airport

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ തുടങ്ങി
Gulf

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ തുടങ്ങി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച (നാളെ) മുതൽ ആരംഭിക്കും. ആദ്യ മടക്കയാത്രാ വിമാനം ജൂൺ 25ന് ബുധനാഴ്ച വൈകീട്ട് 3.20ന് കരിപ്പൂരിലെത്തും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 16,040 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്.കോഴിക്കോട് എംബാർക്കേഷൻ പോയന്റി്ൽ നിന്നും 5339, കൊച്ചി 6388, ...
കരിപ്പൂർ വിമാനത്താവളം 2025ന് അകം സ്വകാര്യവൽക്കരിക്കും: കേന്ദ്രമന്ത്രി
National

കരിപ്പൂർ വിമാനത്താവളം 2025ന് അകം സ്വകാര്യവൽക്കരിക്കും: കേന്ദ്രമന്ത്രി

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022– 25 കാലയളവിൽ സ്വകാര്യവൽക്കരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പുർ, ഡെറാഡൂൺ, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. 3 വർഷം മുൻപ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം...