Tag: Keezhaattoor

‘റൂം ഫോര്‍ റിവര്‍’: പ്രളയാവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു ; കൂടുതല്‍ അറിയാന്‍
Kerala, Local news, Malappuram

‘റൂം ഫോര്‍ റിവര്‍’: പ്രളയാവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു ; കൂടുതല്‍ അറിയാന്‍

മലപ്പുറം ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി കടലുണ്ടി പുഴയില്‍ നിന്നും കൈവഴികളില്‍ നിന്നും നീക്കം ചെയ്തിട്ടുള്ള സില്‍റ്റും പ്രളയാവശിഷ്ടങ്ങളും ജലസേചന വകുപ്പിന്റെ (മൈനര്‍) നേതൃത്വത്തില്‍ ലേലം ചെയ്യുന്നു. ജൂലൈ 20ന് രാവിലെ 11 മണിക്ക് താഴെ പറയുന്ന ഇടങ്ങളിലായാണ് ലേലം നടക്കുക. എടയാറ്റൂര്‍ പള്ളിക്കടവ്- വെള്ളിയാര്‍ (മേലാറ്റൂര്‍, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്), എടയാറ്റൂൂര്‍ ഏരിയ-വെള്ളിയാര്‍ (മേലാറ്റൂര്‍), ചെമ്പ്രശ്ശേരി ഈസ്റ്റ്-കടലുണ്ടി (പാണ്ടിക്കാട്), പള്ളത്തു ശിവ ക്ഷേത്രം ഏരിയ- വെള്ളിയാര്‍ (മേലാറ്റൂര്‍), തോട്ടത്തൊടി ചെക്ക് ഡാം അപ് സ്ട്രീം-ചെറുപുഴ (കുറുവ), പാലപ്പക്കയം (പാണ്ടിക്കാട്), തെക്കേമണ്ണ കല്ലുവളപ്പു കടവ് (പാണ്ടിക്കാട്), പന്നിക്കുഴി (പാണ്ടിക്കാട്), ഇരുക്കുംപള്ളി (പാണ്ടിക്കാട്), സി.ടി പാലം (കരുവാരുകുണ്ട്), മാമ്പറ്റ (കരുവാരുകുണ്ട്), കുണ്ടോട ട്രാന്‍സ്ഫോര്‍മര്‍ (കരുവാരക്കുണ്ട്), തൊണ്ണം...
Other

പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബിന്റെ വീടിന്റെ അവസ്‌ഥ അതിദയനീയം

പെരിന്തൽമണ്ണ: കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബിന്റെ വീടിന്റെ അവസ്ഥ അതിദയനീയം. കീഴാറ്റൂർ എട്ടാം വാർഡിൽ ആനപ്പാംകുഴി എന്ന സ്ഥലത്താണ് മുജീബ് താമസിക്കുന്നത്. ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ പാകത്തിലുള്ള, ചോർന്നൊലിക്കുന്ന ഒരു വീട്ടിലാണ് മുജീബ് വർഷങ്ങളായി താമസിക്കുന്നത്. ഒപ്പം ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു വീടിന് വേണ്ടി, ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ വർഷങ്ങളായി ഇയാൾ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. രണ്ട് മുറി മാത്രമാണ് ഈ വീട്ടിലുള്ളത്. മഴ പെയ്യുമ്പോൾ ചോരാതിരിക്കാൻ വീടിനുള്ളിൽ വലിയൊരു കുട നിവർത്തി വച്ചിട്ടുണ്ട് മുജീബ്. ഒരു വീട് എന്നുള്ളതാണ് മുജീബിന്റെ ഏറ്റവും വലിയ സ്വപ്നം. അതിന് വേണ്ടിയാണ് ഇയാൾ വർഷങ്ങളായി ഓഫീസ് കയറിയിറങ്ങിയത്. എന്നിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇയാൾ ഇത്തരമൊരു കടുംകൈക്ക് മുതിർന്നത്. ഇതിലും പരിതാപകരമായ ഒരു വീട് ഈ ...
error: Content is protected !!