Tag: kerala governer

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
Other

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം : ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുന: പരിശോധിക്കണം.20 ശതമാനത്തിനു താഴെ മാത്രം ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ എംബാർക്കേഷൻ ലിസ്റ്റിലുള്ളത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ഹജ്ജ് ഹൗസും പുതുതായി നിർമ്മിച്ച വനിതാ ബ്ലോക്കും അടക്കം വിപുലമായ സൗകര്യങ്ങളാണ് കരിപ്പൂരിലുള്ളത്. ഇതേ സമയം കൊച്ചിയിൽ എല്ലാം താല്കാലികമായി ഏർപ്പെടുത്തേണ്ടതുണ്ട്. ഭീമമായ ചെലവ് സർക്കാർ വഹിക്കേണ്ടിവരും. 2002 മുതൽ ദിർഘകാലം കരിപ്പൂരിൽ നിന്നായിരുന്നു ഹജ്ജ് യാത്ര നടത്തിയിരുന്നത്.ഹജ്ജ് തീർത്ഥാടകരോടുള്ള മാനുഷിക പരിഗണന എങ്കിലും നൽകി ഈ വർഷം തന്നെ കരിപ്പൂര് എംബാർക്കേഷ...
Accident, Kerala

ഗവര്‍ണര്‍ക്ക് അകമ്പടി പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ചു.

ഗവര്‍ണര്‍ക്ക് പരുക്കില്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിച്ച വാഹനത്തിന് അകമ്പടി പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ മൂന്നിയൂര്‍ വെളിമുക്ക് പാലക്കല്‍ വച്ചാണ് അപകടം.വിവിധ പരിപാടികളില്‍ പങ്കെടുത്ത് കോഴിക്കോട് നിന്ന് മടങ്ങുന്നതിനിടെ വൈകീട്ട് 5.10 നാണ് അപകടം. മൂന്‍പില്‍ 2 പൈലറ്റ് വാഹനങ്ങള്‍, പിറകില്‍ എസ്‌കോര്‍ട്ട്, സ്‌പെയര്‍ വണ്ടി എന്നിവ ഉള്‍പ്പെടെ 5 വണ്ടികളാണ് ഉണ്ടായിരുന്നത്. മുന്‍പിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയെങ്കിലും ഏറ്റവും പിറകിലുണ്ടായിരുന്ന വാഹനത്തിന് ബ്രേക്ക് കിട്ടിയില്ല. ഇത് മുന്‍പിലെ വാഹനത്തിലും ഈ വാഹനം അതിന് മുന്‍പിലെ വാഹനത്തിലും ഇടിക്കുകയായിരുന്നു. ഗവര്‍ണര്‍ക്കും മറ്റാര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഗവര്‍ണര്‍ മടങ്ങുകയും ചെയ്തു. ...
error: Content is protected !!