Wednesday, July 23

Tag: khelo india national games

ഖേലോ ഇന്ത്യാ ദേശീയ ഗെയിംസിന് കാലിക്കറ്റിന്റെ മുഴുവന്‍ താരങ്ങള്‍ക്കും വിമാനയാത്ര അനുവദിച്ച്  സര്‍വകലാശാല
Calicut, Other, university

ഖേലോ ഇന്ത്യാ ദേശീയ ഗെയിംസിന് കാലിക്കറ്റിന്റെ മുഴുവന്‍ താരങ്ങള്‍ക്കും വിമാനയാത്ര അനുവദിച്ച്  സര്‍വകലാശാല

ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിന് കായികതാരങ്ങള്‍ക്ക് വിമാനയാത്ര അനുവദിച്ച്  കാലിക്കറ്റ് സര്‍വകലാശാല. അസമിലെ ഗുവാഹട്ടി, മിസോറാമിലെ ഐസ്വാള്‍ എന്നിവിടങ്ങളിലായി 17 മുതല്‍ 29 വരെ നടക്കുന്ന ഖേലോ ഇന്ത്യാ ഗെയിംസിലെ ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി യോഗ്യത നേടിയ 145 കായിക താരങ്ങള്‍ക്കും 21 സപ്പോര്‍ട്ടിങ് ഒഫീഷ്യലുകള്‍ക്കും വിമാന യാത്ര അനുവദിച്ചാണ് കാലിക്കറ്റിന്റെ മാതൃക. വൈസ് ചാന്‍സലര്‍ ഡോ. എം.കെ.  ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍,  എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്ര തീരുമാനം. 18 ലക്ഷത്തോളം രൂപയാണ് ചെലവ്. അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ മത്സരങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ  ടീമുകള്‍ക്കും വ്യക്തിഗത ഇനങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുമാണ് ഖേലോ ഇന്ത്യാ ദേശീയ മത്സരത്തിന...
error: Content is protected !!