Tag: Kizhakkambalam

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം ; ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പിടിയില്‍
Kerala

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം ; ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പിടിയില്‍

കൊച്ചി: ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നാരോപിച്ച് യുവതിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. വാഴക്കുളം ചെമ്ബറക്കി നാലു സെന്റ്കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളെയാണ് (26) കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടില്‍വെച്ചാണ് അനുമോളുടെ അച്ഛന്‍ രവിയും അമ്മ അംബികയും ജോലിക്ക് പോയ സമയം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ വെട്ടിയത്. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ അനുമോളെ കണ്ടെത്തിയത്. അനുമോളെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയിന്റിങ് ത...
Other

സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

കിഴക്കമ്പലം: വിളക്കണയ്ക്കൽ സമരത്തിനിടെ മർദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എം.എൽ.എ. ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കൽ സമരത്തിത്തിലാണ് ദീപുവിന് മർദനേറ്റത്. കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങൽപറമ്പ് വാർഡിൽ ചായാട്ടുചാലിൽ ദീപു ആലുവയിലെ രാജഗിരി ആശുപത്രയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ദീപു 12 മണിയോടെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7-നും 7.15-നും ഇടയ്ക്കാണ് വീടുകളിലെ വിളക്കുകൾ അണച്ച് ട്വന്റി 20 പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം. സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്പിച്ചതെന്ന് ട്വന്റി 20 ഭാരവാഹികൾ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്...
Crime

കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികളുടെ അതിക്രമം; പോലീസ് ജീപ്പ് കത്തിച്ചു, പോലീസുകാർക്ക് പരിക്ക്

150 പേരെ അറസ്റ്റ് ചെയ്തു കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സംഘർഷം. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പോലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാ...
error: Content is protected !!