Tag: Kodakkall

ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിക്കുന്നയാളെ പിടികൂടി
Crime

ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിക്കുന്നയാളെ പിടികൂടി

തിരൂരങ്ങാടി : ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ ആളെ പിടികൂടി. അരീക്കോട് പുളിയർക്കോട് സ്വദേശി അബൂബക്കർ സിദ്ധീഖിനെ (45) യാണ് പിടികൂടിയത്. വെന്നിയൂർ കൊടകല്ലിൽ വെച്ചാണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ നിർമാണം നടക്കുന്ന വീട്ടിലേക്ക് വന്നാണ് പണം കവർന്നത്. തൊഴിലാളി താഴത്തെ നിലയിൽ പണമടങ്ങിയ ബാഗ് വെച്ചിരുന്നു. മുകൾ നിലയിലായിരുന്നു പണി. വീട്ടിലേക്ക് വന്ന ഇയാൾ ബാഗ് കവർന്നു രക്ഷപ്പെടുന്നതിനിടെ വീട്ടുടമയും തൊഴിലാളിയും ചേർന്നു പിടികൂടുകയായിരുന്നു. പൊലീസിലേല്പിച്ച ഇയാളെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി പരാതികൾ ഉണ്ടെന്നു പോലീസ് പറഞ്ഞു. ...
Accident

തെന്നലയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

തെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല്‌ സ്വദേശിയും പൊതു പ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53) ആണ് മരിച്ചത്. വാക്കം പറമ്പിൽ പരേതനായ മൊയ്‌ദീൻ- ഖദീജ എന്നിവരുടെ മകനാണ്. ഇന്ന് ഉച്ചയ്ക്ക് 3 ന് തെന്നല തറയിൽ റോഡിൽ വൈദ്യരങ്ങാടിയിൽ വെച്ചാണ് അപകടം. ഉടനെ വെന്നിയൂരിൽ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ കൊടക്കല്ല് ജുമാ മസ്ജിദിൽ. എസ് ടി യു തെന്നല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, എസ് എം എഫ് സെക്രട്ടറി, സിറാജുൽ ഉലൂം മദ്രസ സെക്രട്ടറി, റാഫ് ഭാരവാഹി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ, മുൻ തെന്നല പഞ്ചായത്ത് അംഗം റാബിയ. മക്കൾ: റാഷിദ്, റംസീന, റിഷാദ്, റഷ്ദൻ. മരുമകൻ: ശബീബ് ...
Accident

നായ കുറുകെ ചാടി, കൊടക്കല്ലിൽ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്

വെന്നിയുർ : നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (75), മകൻ ഹസ്സൻ കുട്ടിയുടെ മകൾ ബദരിയ്യഃ (33) എന്നിവർക്കാണ് പരിക്കേറ്റത്. വെന്നിയുർ കൊടക്കല്ലിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി ആശുപത്രിയിൽ ചികിൽസിച്ചു. ...
Obituary

എആർ നഗർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഹനീഫ അന്തരിച്ചു

എആർ നഗർ: പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു (54) അന്തരിച്ചു. കുന്നുംപുറം കൊടക്കല്ല് സ്വദേശിയാണ്. ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ. കോണ്ഗ്രസ് നേതാവായ ഇദ്ദേഹം ഏഴാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാത്രി ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. ഭാര്യ, സലീന. മക്കൾ: മുക്താർ, മനാഫിർ. ഒരു പെണ്കുട്ടിയുമുണ്ട്. ...
error: Content is protected !!