കൊടിഞ്ഞി ഫൈസല്‍ വധക്കേസ് : സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ നിയമിച്ചു
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. നിരവധി നിയമ പോരാട്ടങ്ങള്‍ക്കും വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമ സഭ പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായി കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കി ഉത്തരവിറക്കിയത്.
2016 നവംബര്‍ 19 നാണ് ഇസ്‌ലാമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്. കേസ് എട്ട് വര്‍ഷത്തിനിപ്പുറവും വിചാരണ തുടങ്ങാത്തത് സര്‍ക്കാര്‍ വക്കീലിനെ നിയമിക്കാത്തത് കൊണ്ടായിരുന്നു. 2020 മുതല്‍ വിചാരണ തിയ്യതി നിശ്ചയിക്കാന്‍ കോടതി ചേരുന്നുണ്ടെങ്കില്‍ ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട...