Tuesday, September 1

Tag: Kolappuram ghs

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ - ശുഭ എന്നിവരുടെ മകൾ അനഘ (14) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുറിയിൽ കയറി വാതിൽ അടച്ച ശേഷം പിന്നീട് പുറത്തിറങ്ങാതെ ആയതോടെ നടത്തിയ പരിശോധനയിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. മരിച്ചതിന് കാരണം വ്യക്തമല്ല. അതേ സമയം, ഉത്സവത്തിന് പോകാൻ അനുവദിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും....
കൊളപ്പുറം ഗവ.ഹൈസ്ക്കൂൾ കലോത്സവം ആരംഭിച്ചു
Local news

കൊളപ്പുറം ഗവ.ഹൈസ്ക്കൂൾ കലോത്സവം ആരംഭിച്ചു

കൊളപ്പുറം: ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന സ്ക്കൂൾ കലോൽസവത്തിന് തുടക്കമായി. കലോൽസവം എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്തലി കവുങ്ങൽ ഉദ്ഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr മുഖ്യാതിഥികൾ പ്രശസ്ത കലാകാരൻ പ്രശാന്ത് മണിമേളം, ചിന്മയ പ്രശാന്ത് എന്നിവർ പങ്കെടുത്തു.നാല് പ്രധാന വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്. പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സഫീർ ബാബു, എ ആർ നഗർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ, ഷൈലജ പുനത്തിൽ, ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, അബ്ദുൽ ഗഫൂർ മാസ്റ്റർ, പ്രസന്ന ടീച്ചർ, റിയാസ് കല്ലൻ, നസീർ, മുസ്തഫ പുള്ളിശ്ശേരി എന്നിവർ സംസാരിച്ചു....
സ്കൂൾ ബാത്റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
Accident

സ്കൂൾ ബാത്റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

എആർ നഗർ: സ്കൂൾ ബാത്റൂമിൽ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെഹുസൈൻ തങ്ങളുടെ മകൻ ഷർശാദ് തങ്ങൾ (6) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥി ആണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂൾ ബാത്റൂമിൽ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. തിരൂരങ്ങാടി, കോട്ടക്കൽ ആശുപത്രികളിലെ ചികിത്സക്ക് ശേഷം പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു....