Tag: kolathur

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം കത്തിച്ച കേസില്‍ പ്രതി പിടിയില്‍ ; പൊലീസിനെ വട്ടം ചുറ്റിക്കാന്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസും ചാറ്റും
Malappuram

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം കത്തിച്ച കേസില്‍ പ്രതി പിടിയില്‍ ; പൊലീസിനെ വട്ടം ചുറ്റിക്കാന്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസും ചാറ്റും

മലപ്പുറം: കൊളത്തൂര്‍ കുരുവമ്പലത്ത് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. മുക്കം മേലാത്തുവരിക്കര്‍ വീട്ടില്‍ അബ്ദുള്‍ ജലാല്‍(46) നെയാണ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. മൂര്‍ക്കന്‍ ചോലയില്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇക്കഴിഞ്ഞ ഏഴിന് രാത്രി പ്രതി പെട്രോളൊഴിച്ച് കത്തിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെ കുരുവമ്പലത്തുള്ള വീട്ടില്‍ ബൈക്കിലെത്തിയ അബ്ദുള്‍ ജലാല്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യം നടത്തി ഒളിവില്‍ പോയ ഇയാള്‍ പൊലീസിനെ കബളിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടെന്ന് കാണിച്ച് വാട്‌സ് ആപ് സ്റ്റാറ്റസുകളും മെസേജുകളും സുഹൃത്തുക്കള്‍ക്കും മറ്റും അയക്കാറുണ്ടായിരുന്നു. തുട...
Local news

അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിലേക്ക് ഇന്ത്യയില്‍ നിന്നും യോഗ്യത നേടി കൊളത്തൂര്‍ സ്വദേശി

മൂന്നിയൂര്‍: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നും കൊളത്തൂര്‍ സ്വദേശി യോഗ്യത നേടി. കൊളത്തൂര്‍ സ്വദേശി ഹാഫിള് മുഹമ്മദ് ഹനാന്‍ ആണ് യോഗ്യത നേടിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത 35ലേറെ മത്സരാര്‍ത്ഥികളില്‍ നിന്നും ഒന്നാമതെത്തിയാണ് മുഹമ്മദ് ഹനാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ദാറുത്തര്‍ ബിയ ഹിഫ്‌ള് കോളേജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് 17 വയസ്സുകാരനായ മുഹമ്മദ് ഹനാന്‍. മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ പുത്തന്‍ വീട്ടില്‍ ഹാഷിം ഇല്‍മുന്നീസ എന്നിവരുടെ മകനാണ്. ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യോഗ്യത നേടിയ പ്രതിനിധികളാണ് പങ്കെടുക്കുന്നത്...
Malappuram, Other

ശബരിമല യാത്രക്കിടെ പിതാവ് പുറത്തിറങ്ങിയ സമയം എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 60 കാരന്‍ പിടിയില്‍

മലപ്പുറം ; കൊളത്തൂരില്‍ ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കൊളത്തൂര്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്ത സമയത്ത് പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവ് വന്ന് നോക്കി മകളോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും 60 കാരനെ അറസ്റ്റ്...
Malappuram, Other

കൊളത്തൂരില്‍ നിന്നും കാണാതായ വീട്ടമ്മയെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : ചൊവ്വാഴ്ച ഉച്ചയോടെ കൊളത്തൂര്‍ തെക്കേക്കരയില്‍ വീട്ടില്‍ നിന്ന് കാണാതായ വീട്ടമ്മയെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട്ടുതൊടി ഉണ്ണിക്കൃഷ്ണന്റെ ഭാര്യ രാധ(66) ആണ് വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഇവരെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തിനടുത്തുള്ള ആഴമേറിയ ക്വാറിക്കുളത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ബുധനാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ശ്രീജ, ശ്രീന, സുമ, ഉഷ. മരുമക്കള്‍: സുരേഷ് ബാബു, ജയകൃഷ്ണന്‍, അനില്‍കുമാര്‍....
error: Content is protected !!