കൊളത്തൂരില്‍ നിന്നും കാണാതായ വീട്ടമ്മയെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : ചൊവ്വാഴ്ച ഉച്ചയോടെ കൊളത്തൂര്‍ തെക്കേക്കരയില്‍ വീട്ടില്‍ നിന്ന് കാണാതായ വീട്ടമ്മയെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട്ടുതൊടി ഉണ്ണിക്കൃഷ്ണന്റെ ഭാര്യ രാധ(66) ആണ് വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഇവരെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തിനടുത്തുള്ള ആഴമേറിയ ക്വാറിക്കുളത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ബുധനാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

മക്കള്‍: ശ്രീജ, ശ്രീന, സുമ, ഉഷ. മരുമക്കള്‍: സുരേഷ് ബാബു, ജയകൃഷ്ണന്‍, അനില്‍കുമാര്‍.

error: Content is protected !!