കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം
കൊണ്ടോട്ടി : ലൈബ്രറി സംസ്‌കാരത്തെ നശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ആൻഡ്രോയ്ഡ് ജീവിതങ്ങൾ സമൂഹത്തിൽ അതിവേഗം വളർന്നുവരുന്നതായി എം.പി അബ്ദുസ്സമദ് സമദാനി എം.പി. നഗരസഭയുടെ അക്ഷരശോഭ പദ്ധതിയുടെ ഭാഗമായി എഴുത്തുകാരെ ആദരിക്കുന്നതിനായി നടത്തിയ 'നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൂഗിളിൽ തിരഞ്ഞാൽ എല്ലാം ലഭിക്കില്ല. വായനക്കുപകരം തിരച്ചിൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മൊബൈലിൽനിന്ന് ലഭിക്കുന്നതിൽ കൂടുതലും ഉപയോഗശൂന്യമായ കാര്യങ്ങളാണ്. കുട്ടികൾ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ വേണമെന്ന രീതിയിലേക്ക് മാറിയതിന്റെ ദുരന്തം ഇനിയും സമൂഹം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വീടുകളിൽ പുസ്തകങ്ങളുണ്ടാവണമെന്നും ചിന്തകൾക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ മതിയെന്ന ചിന്തയാണ് ലോകത്തെ ഏറ്റവും വലിയ അപകടമെന്നും സമദാനി പറഞ്ഞു.
എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി സ്‌കൂ...