Wednesday, August 13

Tag: Kondotty police

മുൻ വശത്തെ ജനൽ തകർത്ത് മുൻവാതിൽ തുറന്ന് മോഷണം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി
Crime

മുൻ വശത്തെ ജനൽ തകർത്ത് മുൻവാതിൽ തുറന്ന് മോഷണം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

കൊണ്ടോട്ടി: ജനൽ തകർത്ത് മുൻവാതിൽ തുറന്ന് അകത്തുകയറി മോഷണം. കൊണ്ടോട്ടിയിൽരണ്ടു വീടുകളിൽ സമാന മോഷണം നടന്നത്. ഒരു വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണം കവർന്നു. ഒരു വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോൾ മോഷ്ടാവ് കടന്നുകളഞ്ഞു. ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അറക്കൽ ജോസ് മാത്യുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Dd8zHXv1fPA2uQ3l2sNUPi മുൻവശം വാതിലിന്റെകട്ടിളയോട് ചേർത്ത് വച്ചുള്ള ജനൽപ്പാളി ഡ്രിൽ ചെയ്തു കൊളുത്ത് മാറ്റി തുറന്നു കൈ അകത്തുകയറ്റി വാതിലിന്റെ ബോൾട്ട് നീക്കി തുറന്ന് വീടിന്റെ അകത്തുകയറിയാണ് മോഷണം. കോഴിക്കോട് പാലക്കാട്‌ ഹൈവേ സൈഡിലുള്ള മേൽ സൂചിപ്പിച്ച തരത്തിലുള്ള ഡോറുകളുള്ള വീടുകളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു. കൂടാതെ ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അ...
Kerala, Malappuram

പോക്‌സോ കേസ് പ്രതി വില്പനക്കായി എത്തിച്ച എംഡിഎംഎയുമായി കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും പിടിയില്‍

കൊണ്ടോട്ടി : കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന യുവാവ് പിടിയിലായി. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കണയാന്‍കോട്ടില്‍ ജാവിദ് മോനാണ് പിടിയിലായത്. 2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടി കൊണ്ടുവന്നു ലഹരി നല്‍കി എയര്‍ പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി വിചാരണ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇയാള്‍ വീണ്ടും പിടിയിലായത്. ഇന്നലെ വൈകുന്നേരം എം.ഡി.എം.എ വില്പന നടത്താന്‍ കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരത്ത് എത്തിയ സമയത്താണ് ജാവിദ് പിടിയിലായത്. ഇയാളില്‍ നിന്നും വില്പനക്കായി കൊണ്ടുവന്ന 2 പാക്കറ്റ് എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂ...
Accident

കരിപ്പൂർ എയർപോർട്ടിലെ കരാർ ജീവനക്കാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ ജോലിക്കു പോകുമ്പോൾ യുവാവിന് ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം. വിമാനത്താവളത്തിലെ ബ്ലൂ സ്റ്റാർ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി സ്‌കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽ കുളത്തൂർ എയർപോർട്ട് റോഡ് ജംകഷന് സമീപം ആയിരുന്നു അപകടം. അതേ ദിശയിൽ പോകുകയായിരുന്ന ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ....
Crime

ബൈക്ക് മോഷ്ടിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

തേഞ്ഞിപ്പാലം: 18.9 21 തിയ്യതി ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കൽ അബ്ദുസലാം (32) നെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാർട്സുകൾക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാൾ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ ലഹരികടത്തിനും കേസ് നിലവിൽ ഉള്ളതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DySP അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ പ്രതിപ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീം അംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ എന്നിവർക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഒ നവീൻ എന്നിവരാണ് അന്വോഷണ സം...
Crime

“സി.ഐ മോശം പെൺകുട്ടിയെന്ന് പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി”; പോക്‌സോ ഇരയുടെ ആത്മഹത്യ കുറിപ്പ്

കോഴിക്കോട്: തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സി.ഐ. തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത് എന്നാണ് അറിയുന്നത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി.ഐ.യാണെന്നും കുറിപ്പിലുണ്ട്. വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവിവരം പെൺകുട്ടി തുറന്നുപറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും ബന്ധുക്കളടക്കം ആറുപേർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാ...
Crime

പോക്‌സോ കേസിലെ പെൺകുട്ടിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്റെ മൊഴിയെടുത്തു

തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പ്രതിശ്രുത വരൻ്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനൽകി. യുവാവിൻ്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി. പരസ്പരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞതായും അറിയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി. പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ സൈബർ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോൾ സംഭാഷണം, വാട്സപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്. അതേസമയം, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിന് വീഴ്ച്ച സംഭവി...
error: Content is protected !!