Tag: kottakkunnu

പാഴ് വസ്തു തരം തിരിവ് പ്രദർശന സ്റ്റാൾ സ്ഥാപിച്ചു
Kerala, Malappuram, Other

പാഴ് വസ്തു തരം തിരിവ് പ്രദർശന സ്റ്റാൾ സ്ഥാപിച്ചു

മലപ്പുറം : പാഴ് വസ്തുക്കൾ എങ്ങനെ തരംതിരിക്കണമെന്ന് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ പോംവഴിയുണ്ട്. മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ ഒരുക്കിയ പാഴ് വസ്തു പ്രദർശന സ്റ്റാളിലെത്തിയാൽ പാഴ് വസ്തുക്കൾ തരം തിരിക്കലിന്റെ ആശങ്കകൾ അകറ്റാം. പൊതുജനങ്ങൾക്കായി ഇവിടെ എങ്ങനെ പാഴ് വസ്തുക്കൾ തരം തിരിക്കാമെന്ന് അറിയാൻ സൗകര്യമുണ്ട്. ക്ലീൻ കേരള കമ്പനിയും ജില്ലാ ശുചിത്വമിഷനും സഹകരിച്ചാണ് സ്റ്റാൾ സ്ഥാപിച്ചത്. ഓണാഘോഷം ഗംഭീരമാകുമ്പോൾ ബാക്കിയാകുന്ന പാഴ് വസ്തുക്കളുടെ തരംതിരിവ് പൊതുജനത്തിന് നേരിൽ ബോധ്യപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതിൽ തുടങ്ങി ഇവയുടെ തരംതിരിവും ഹരിതകർമസേന ശേഖരിക്കുന്നതുമെല്ലാം വ്യക്തമാക്കുന്ന തരത്തിലാണ് സ്റ്റാളിന്റെ ക്രമീകരണം. മേളയിലെത്തുന്നവർ ഉപയോഗിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ...
Kerala, Malappuram, Other

ഇശൽ മഴ പെയ്തിറങ്ങി; ഓണം വാരാഘോഷത്തിന് ആവേശ തുടക്കം

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഓണം വാരാഘോഷത്തിന് കോട്ടക്കുന്നിൽ തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പി ഉബൈദുല്ല എം എൽ എ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാഹോദര്യവും സ്നേഹവും പങ്കുവെക്കുന്നതാണ് ഓണത്തിൻ്റെ സന്ദേശം. മത സൗഹാർദം തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഇക്കാലത്ത് സൗഹാർദം പങ്കിടാൻ ഓണം പോലുള്ള ആഘോഷം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇശൽ വിരുന്നൊരുക്കി കണ്ണൂർ ശരീഫും സംഘവും ആദ്യ ദിനം സദസ്സിന് ആസ്വാദനം പകർന്നു. കോട്ടക്കുന്ന് ഓപ്പൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൺ ഫൗസിയf കുഞ്ഞിപ്പു,നഗരസഭ പ്രതിപക്ഷ നേതാവ് ഒ സഹദേവൻ, അംഗം പി എസ് എ ഷബീർ, തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വീക്ഷണം മുഹമ്മദ്‌, എ.ഡി.എം എൻ എം മെഹറലി, ഡിടിപിസി എക്സി. കമ്മിറ്റി അംഗം വി പി അനിൽ, സെക്രട്ടറി വിപിൻ ചന്ദ്ര എന്നി...
error: Content is protected !!