Tag: kottarakkara

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
Kerala

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗിയുമായി വന്ന ആംബുലന്‍സാണ് കൂട്ടിയിടിച്ചത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തില്‍ രോഗിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Crime

വന്ദനയെ കൊലപ്പെടുത്തിയത് അതി ക്രൂരമായി ; 11 കുത്തുകളേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, തലക്ക് മാത്രം 3 കുത്തുകള്‍

കൊല്ലം: ഡോ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട ഹൗസ് സര്‍ജനായ കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകള്‍ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെയാണ് സംസ്‌കരിക്കുക. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ ജി സന്ദീപ് ഹൗസ് സര്‍ജനായ കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയ...
Crime

ഡോ വന്ദന കൊലക്കേസ് : പ്രതി സന്ദീപ് റിമാന്റില്‍ ; നാളെയും ഡോക്ടര്‍മാര്‍ പണിമുടക്കും

കൊല്ലം : കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിനെ റിമാന്റ് ചെയ്തു. ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് കൊട്ടരാക്കര മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. വന്ദനയുടെ കൊലപാതകത്തിനു പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓര്‍ഡിനന്‍സായി ഉടന്‍ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തില്‍ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷനും വിമര്‍ശിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകന്‍ കൂട...
Information

കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്നു ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണി മുടക്ക്

തിരൂരങ്ങാടി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് കൊണ്ട് വന്ന പ്രതി ഡ്യൂട്ടി യുവ വനികാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ഇന്ന് തിരിരങ്ങാടി താലൂക്ക് ആശുപത്രി ഒ പി. പ്രവര്‍ത്തിക്കുന്നതല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു...
error: Content is protected !!