Tag: Kozhikode medical college

കോഴിക്കോട്  മെഡിക്കൽ കോളേജിൽ തീപിടുത്തം
Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.....
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തി ; അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ ചെറുവണ്ണൂര്‍ മധുര ബസാറിലെ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാല്‍ അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന...
Calicut, Other

യുവതിയുടെ വയറ്റില്‍ കത്രിക മറന്ന സംഭവത്തിൽ: മെഡിക്കൽ കോളേജ് ഭർത്താവിനെതിരെ പരാതി നൽകി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പരാതിയുമായി മെഡിക്കല്‍ കോളേജ്. ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞാണ് യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കിയത്. കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ മറന്നു വെച്ച സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യം നല്‍കിയത്. എന്നാല്‍ തെറ്റു പറ്റിയതായി ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന വിഡിയോ പുറത്തു വന്നതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി....
error: Content is protected !!