കാത്തിരിപ്പിനൊടുവിൽ നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി
96.8 കോടി രൂപയുടെ അംഗീകാരം
തിരൂരങ്ങാടി: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി. നന്നമ്പ്ര പഞ്ചായത്തിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് മുഴുവന്‍ വെള്ളമെത്തിക്കുന്ന പദ്ധതിക്കായി 96.8 കോടി രൂപയുടെ അംഗീകാരമാണ് ഇന്നലെ ചേര്‍ന്ന സ്റ്റേറ്റ് വാട്ടര്‍ സപ്ലൈസ് ആന്‍ഡ് സാനിറ്ററി മിഷന്‍ യോഗം അംഗീകാരം നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ചേര്‍ന്ന യോഗവും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ല. കെ.പി.എ മജീദ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.ജല സ്ത്രോസോ വാട്ടര്‍ അതോറിറ്റി കണക്ഷനോ ഇല്ലാത്ത നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പദ്ധതിക്കായി നന്നമ്പ്ര പഞ്ചായത്ത് 52 സെന്റ് സ്ഥലം കൊടിഞ്ഞി ചു്ള്ളിക്കുന്നില്‍ കണ്ടെത്തിയിരുന്നു. കടലുണ്ടി പുഴയിലെ ബാക്കിക്കയത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് അവി...