‘സ്‌നേഹം’, വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ച ; പുതുപ്പള്ളി വിജയത്തില്‍ കെ സുധാകരന്‍
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വിജയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'സ്‌നേഹം', വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത്, മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തില്‍ ഇതുപോലെ ജ്വലിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ ശക്തി, സ്‌നേഹത്തിന്റെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കള്‍ക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കും, 'സ്‌നേഹത്തിന്റെ' ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിതെന്നും സുധാകരന്‍ പറഞ്ഞു.
തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മന്‍. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തില...