Tag: Ksrtc bus accident

ദേശീയപാത തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞ് 43 പേർക്ക് പരിക്ക്
Other

ദേശീയപാത തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞ് 43 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞ് 43 പേർക്ക് പരിക്ക്. 17 പേരെ വിദഗ്ധ ചികിത്സയ്ക്കാ യി റഫർ ചെയ്തു. കോഴിക്കോട് തൊട്ടിൽ പാലത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് രാത്രി 10.50 നാണ് അപകടം. തലപ്പാറ സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം അൽപ ദൂരം മുന്നോട്ട് പോയപ്പോഴാണ് അപകടം. ബസ്സിനടിയിൽ നിന്ന് എന്തോ ശബ്ദം കേൾക്കുകയും പിന്നീട് നിയന്ത്രണം വിടുകയുമായിരുന്നു എന്നു ഡ്രൈവർ സുൾഫിക്കർ പറഞ്ഞു. സർവീസ് റോഡിൽ നിന്ന് ബസ് വലത്‌ വശത്തെ വയലിലേക്കാണ് തല കീഴായി മറിഞ്ഞത്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ നാട്ടുകാർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാളെ കോട്ടക്കൽ സ്വകാര്യസ്പത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ 56 യാത്രക...
Accident

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ട് താനാളൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ബംഗളുരു: മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി ചത്തിയത്തിൽ ഹസീബ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 ന് നഞ്ചൻ ഗോഡിന് സമീപം മധൂരിൽ വെച്ചാണ് അപകടം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകീട്ട് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 4മണിയോടെ നെഞ്ചൻ ഗോഡിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം. മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് അപകടം ഒഴിവാക്കാൻ ബസ്സ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണു. വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗു...
Accident, Breaking news

തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞു 80 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞു അപകടം. 80 പേർക്ക് പരിക്ക്. 47 പുരുഷന്മാർ, 12 സ്ത്രീകൾ, 21 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 11 ന് ആണ് അപകടം. കോഴിക്കോട്‌ നിന്ന് എറണാകുളം പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന റോഡിൽ ലെക്സോറ ബാറിന് സമീപം, തലപ്പാറ പാലം കഴിഞ്ഞുള്ള വളവിൽ ഇരു ഭാഗത്തേക്കും ഉള്ള സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാ പ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ കോട്ടക്കൽ ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ...
Accident

വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം - കണ്ണൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ തലശ്ശേരി കുറ്റിയാട്ടൂർ വടുവൻകുളം എം.വി. ഷാജി (36) യെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ദേശീയപാതയിലെ വെന്നിയൂരിലാണ് റോഡരികിൽ മരിച്ചനിലയിൽ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തിയത്. സേലം സ്വദേശിയും വെന്നിയൂരിൽ താമസക്കാരനുമായ നടരാജനാണ് (60) മരിച്ചത്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ് വാഹനം ഇടിച്ചുള്ള അപകടമാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വാഹനം ഏതെന്ന് വ്യക്തമായിരുന്നില്ല. കോഴിക്കോടു ഭാഗത്തേക്ക് പോയ വലിയ വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇൻഡിക്കേറ്ററിന്റെ ചില്ലുകളും വാഹനത്തിന്റെ പെയിന്റിന്റെ കള...
error: Content is protected !!