Tag: Ksrtc service

പരപ്പനങ്ങാടി – പൊന്നാനി തീരദേശ കെഎസ്ആര്‍ടിസിബസ് ഓടി തുടങ്ങി
Malappuram

പരപ്പനങ്ങാടി – പൊന്നാനി തീരദേശ കെഎസ്ആര്‍ടിസിബസ് ഓടി തുടങ്ങി

തീരദേശ പാത വഴി പരപ്പനങ്ങാടി - പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍ സ്വീകരണം നല്‍കി. താനൂര്‍-പരപ്പനങ്ങാടി തീരദേശ മേഖലകളെ ബന്ധിപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ താനൂര്‍ ഒട്ടുംപുറം പാലം വഴിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. മലപ്പുറം ഡിപ്പോ രണ്ടും പൊന്നാനി സബ്ഡിപ്പോ ഒരു സര്‍വീസുമായിരിക്കും തീരദേശ വഴി ഓടിക്കുക. താനൂര്‍ ജംങ്ഷനിലും ബസ്സ്റ്റാന്‍ഡിലും കയറാതെ പൂര്‍ണമായും തീരദേശ വഴിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. പൊന്നാനി എംഇഎസ് കോളജ്, മലയാളം സര്‍വകലാശാല മുതലായ കോളജുകളിലേയും സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍, ...
Malappuram

പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് അടുത്തമാസം മുതൽ കെഎസ്ആര്‍ടിസി സര്‍വീസ്: മന്ത്രി അബ്ദുറഹിമാന്‍

തീരദേശ റോഡ് വഴി പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് നവംബര്‍ ഒന്ന് മുതല്‍  കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുമെന്ന്  ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. രണ്ട് ബസുകളാണ് ഇരുഭാഗത്തേക്കുമായി സര്‍വീസ് നടത്തുക. നിലവില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്. ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചാരിക്കും. ഇതിനാല്‍  തീരകേന്ദ്രങ്ങളില്‍ എളുപ്പത്തിലും സമയലാഭത്തിലും എത്തിച്ചേരാം. ഇത് മേഖലയിലെ വിനോദ സഞ്ചാരത്തിനും ആക്കം കൂട്ടും. ഒട്ടേറെ സര്‍വീസുകള്‍ നേരെത്തെ തന്നെയുള്ളതിനാല്‍ തിരൂര്‍, താനൂര്‍ നഗരങ്ങളെയും ബസ് സ്റ്റാന്‍ഡുകളെയും റൂട്ടില്‍ നിന്ന് ഒഴിവാക്കും. തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ അറബിക്കടലിന് സമാന്തര...
Kerala, Tourisam

മൂന്നാറിലേക്കുള്ള ആദ്യ സര്‍വീസിന് മലപ്പുറത്ത് തുടക്കമായി

ആദ്യയാത്രയില്‍ 48 പേര്‍ മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. യാത്രയെ ഒരുപാട് സ്‌നേഹിക്കുന്ന മലപ്പുറം ജില്ലയിലുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ മൂന്നാര്‍ യാത്രയെ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ബസ് സര്‍വീസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രജിസ്‌ട്രേഷനെന്ന് എം.എല്‍.എ പറഞ്ഞു. ഇതുവരെ 547 പേരാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകള്‍ കുറഞ്ഞതെന്നും ഈ സാഹചര്യമല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ യാത്രക്ക് തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന്‍ കൂടുന്നതിനാല്‍ ദിവസവും സര്‍വീസ് നടത...
error: Content is protected !!