Sunday, August 17

Tag: Ksrtc swift bus

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
Kerala

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

സുൽത്താൻബത്തേരി : യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Crime

ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി ∙: രാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തറുത്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി മൂലൻകാവ് സ്വദേശി കോയാലി പുര സനിലിനെ (25) ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സനിൽ ഡിസ്ചാർജ് ആയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 4 ന് രാത്രി 11 ന് മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വെന്നിയൂരിൽ വച്ചായിരുന്നു സംഭവം. സുഹൃത്തായ ഗൂഡല്ലൂർ സ്വദേശി സീതയെ (22) കത്തി കൊണ്ട് കുത്തിയ ശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. ഉടനെ എംകെഎച്ച് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. നെഞ്ചിൽ പരുക്കേറ്റ് സീതയെ ഏതാനും ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തിരുന്നു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ സനിൽ ഇന്നലെ വര...
Breaking news

ഓടുന്ന ബസ്സിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു

തിരൂരങ്ങാടി : ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽ നിന്ന് ബെംഗളൂരു പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ഇന്ന് രാത്രി 11 ന് വെന്നിയൂരിന് സമീപത്ത് വെച്ചാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. യുവാവ് എടപ്പാളിൽ നിന്നും യുവതി അങ്കമാലിയിൽ നിന്നുമാണ് ബസിൽ കയറിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUrനേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റിൽ റിസർവ് ചെയ്തവർ എത്തിയപ്പോൾ കോട്ടക്കൽ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു. കരച്ചിൽ കേട്ട് സഹയാത്രക്കാർ നോക്കിയപ്പോൾ രക്തം ഒഴുകുന്നതാണ് കണ്ടത്. യു...
error: Content is protected !!