Tag: KUdumbasree unit

മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറു രൂപ പിഴ ; പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്
Information

മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറു രൂപ പിഴ ; പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: നെടുമങ്ങാട് രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങള്‍ക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്പര്‍ എ.എസ്.ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചെയ്യാനായി മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ജി.ആര്‍.അനിലും എത്തുന്നുണ്ട്. ഇതില്‍ പങ്കെടുക്കാതിരുന്നാലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറു രൂപ പിഴയീടാക്കുമെന്ന് സിപിഐ വാര്‍ഡ് മെമ്പറുടെ മുന്നറിയിപ്പ്. ചടങ്ങില്‍ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ട് വാട്‌സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. ''പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...
Job

പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ കോമണ്‍സര്‍വീസ് സെന്ററുകളുമായി കുടുംബശ്രീ

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 50ലധികം കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന   കേന്ദ്രങ്ങളും ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്‌വെയര്‍  വിന്യസിക്കുന്നതിന് ഭാഗമായി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന് പുറമെയാണ് കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന  കേന്ദ്രങ്ങളും ആരംഭിക്കുന്നത്.  ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ ലോഗിന്‍ ലഭ്യമാക്കി പഞ്ചായത്ത് സേവനങ്ങളുടെ ഹെല്‍പ്പ് ഡെസ്‌ക്കായും മറ്റു ഓണ്‍ലൈന്‍ സേവനങ്ങളും സെന്ററിലൂടെ ലഭിക്കും. സെന്ററുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകളുടെ പേരുവിവരങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ നല്‍കണം. താത്പര്യമുള്ളവര്‍ക്ക് കുടുംബശ്രീ എംപാനല്‍ഡ് ഏജന്‍സി വഴി പരിശീലനം നല്‍കും. കുടുംബശ്രീ വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ്ഇന്‍ഷുറന്‍സില്‍ ഏജന്റാകാം...
error: Content is protected !!