Sunday, July 27

Tag: Kundoor usthad

പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി കുണ്ടൂര്‍ ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം
Kerala, Local news

പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി കുണ്ടൂര്‍ ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം

തിരൂരങ്ങാടി : നാലു ദിനരാത്രങ്ങളെ വിജ്ഞാനത്തിലും പ്രവാചകാനുരാഗത്തിലും ധന്യമാക്കി കുണ്ടൂര്‍ ഉസ്താദ് ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം. ഒരു പുരുഷായുസ് മുഴുവനും വിജ്ഞാന പ്രചാരണത്തിനും പ്രവാചക പ്രകീര്‍ത്തനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉഴിഞ്ഞു വെച്ച തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ 18 -ാ മത് ഉറൂസ് മുബാറകിന് നാടിന്റെ വിവിധ ദിക്കുകളില്‍ നിന്നയി പതിനായിരങ്ങളാണ് എത്തിയത്. സമാപനമായി സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ഹുബ്ബുര്‍ റസൂല്‍ സമ്മേളനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഖാദര്‍ ഹൈദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥന നടത്തി. ഇ സുലൈമാന്‍ മുസ്ലിയാര്‍ ഹുബ്ബുര്‍ റസൂല്‍ പ്രഭാഷണം നടത്തി. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: എം കെ സക്കീര്‍ , കറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സയ്യിദ് മ...
Other

കുണ്ടൂർ ഉറൂസ് ;
ഇന്ന് സമാപിക്കും

തിരൂരങ്ങാടി : നാലു ദിവസമായി നടന്നു വരുന്ന കുണ്ടൂർ ഉസ്താദ് ഉറൂസ് ഇന്ന് സമാപിക്കും. വൈകുന്നേരം ഏഴിന് ഇ സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തും.മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യാതിഥിയാകും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി, ദേവർ ശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.വൈകീട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരിക്കും.ഡോ:കെ ടി ജലീൽ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, അബൂബക്കർ സഖാഫി വെണ്ണക്കോട്,അഡ്വ: ശ്രീധരൻ നായർ, ഇ ജയൻ, കീലത്ത് മുഹമ്മദ് പ്രസംഗിക്കും.നാല് മണിക്ക് നടക്കുന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകും.ഇന്നലെ കാലത്...
Other

കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി

ജനക്ഷേമ പ്രവർത്തനങ്ങളാണ്സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം തെന്നല സി എം മർകസിൽ നിന്നാരംഭിച്ച പതാക ജാഥയെ ഗൗസിയ്യ അങ്കണത്തിൽ സ്വീകരിച്ചു പതാക ജാഥക്ക് മുസ്തഫ ബാഖവി തെന്നല, സുബൈർ മദനി, കെ.വി ഹംസ ഹാജി,പി മാനു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ഗൗസിയ്യ അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിക്ക് ആരംഭം കുറിച്ചത്. ശേഷം ആഴ്ചയിൽ സുലെെ മാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ബുഖാരി ദർസ് നടന്നു. വെെകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ...
Kerala, Local news, Malappuram

മതത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിക്കുക. ഇ സുലൈമാന്‍ മുസ്ലിയാര്‍

തിരൂരങ്ങാടി: മതത്തിന്റെ വിശുദ്ധിയെ വിശ്വാസി സമൂഹം കാത്ത് സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍. മതാചാരങ്ങളെ പരസ്പരം കൂട്ടിക്കലര്‍ത്തിക്കൂട ഓരോ മതത്തിനും അവരുടെതായ ആചാരങ്ങളുണ്ട്. മതത്തിനകത്ത് നിന്ന് എല്ലാവരെയും ഉള്‍കൊള്ളാനാകണമെന്നും സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 18 -ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി എസ് ജെ എം വെസ്റ്റ്, ഈസ്റ്റ് സംയുക്ത നേതാക്കള്‍ക്കായി സംഘടിപ്പിച്ച 'ഗുരുസവിധത്തില്‍ ഒത്തിരി നേരം ' സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. കുണ്ടൂര്‍ ഖാദിര്‍ മുസ്ലിയാര്‍ നിസ്വാര്‍ഥ ജീവിതത്തിന്റെ വിശുദ്ധ മാതൃകയായിരുന്നു ഇസ്ലാമിക ജീവിതരീതിയെ ക്രിയാത്മകമായി പ്രയോഗിച്ച കുണ്ടൂര്‍ ഉസ്താദ് എല്ലാവര്‍ക്കും മാതൃകയായിരുന്നു. ജീവകാരുണ്യ സേവന വൈജ്ഞാനിക ആരാധന മേഖലയിലെല്ലാം ഉസ്താദ് മഹത്തായ മാതൃകയായിരുന്നു എന്നും അദ്ദേഹം പറഞ...
Other

കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉറൂസിന് തുടക്കമായി

തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദ് ഉസ്താദിന്റെ 17 > മത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർകൊടി ഉയർത്തിയതോടെയാണ് ആറു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. കോട്ടൂർ കുഞ്ഞമ്മുമുസ് ലിയാർ മഖാം സിയാറത്തിന്നേതൃത്വം നൽകി.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വണ്ടൂർ അബ് ദുർറഹ്മാൻ ഫെെസി അധ്യക്ഷത വഹിച്ചു.പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹെെദ്രോസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തി. കൂറ്റമ്പാറ അബ്ദുർറഹ് മാൻ ദാരിമി,നടത്തി. വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി,ഹാഫിള് അബ്ദുൽ മജീദ് സഖാഫി ചെങ്ങാനി, ലത്വീഫ് ഹാജി കുണ്ടൂർ പ്രസംഗിച്ചു.ഉറൂസിന്റെ മുന്നോടിയായി കാലത്ത് മമ്പുറം മഖാം, ഒ കെ ഉസ്താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ മഖാം, ഓമച്ചപ്പുഴ മഖാം, വൈലത്തൂർ തങ്ങൾ മഖാം എന്നിവിടങ്ങളിൽ സിയാറത്ത് നടന്നു. തെന്...
Other

കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ ഉറൂസ് 24 ന് തുടങ്ങും

തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ 17> മത് ഉറൂസ് മുബാറകിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ തുടങ്ങി ആറ് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 29 ന് സമാപിക്കും.സൂഫിവര്യനും പ്രഗൽഭ പണ്ഡിതനും ആയിരുന്ന കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ ഒരു പുരുഷായുസ്സ് മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അശരണരെ സഹായിക്കുന്നതിനും വേണ്ടിയാണ് വിനിയോഗിച്ചത് തെന്നിന്ത്യയിലെ ഗരീബ് നവാസ് എന്ന പേരിൽ അറിയപ്പെടുന്ന കുണ്ടൂർ ഉസ്താദ് നിരവധി വർഷം ദർസ് നടത്തിയ തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു.അറിയപ്പെട്ട സാഹിത്യകാരനായിരുന്ന അബ്ദുൽ ഖാദിർ മുസ്ലിയാരുടെ തൂലികയിലൂടെ പദ്യവും ഗദ്യവുമായി നിരവധി കൃതികൾ വിരചിതമായിട്ടുണ്ട്. അദ്ധേഹത്തിന്റെ കൃതികളിൽ പലതും വിവിധ സർവകലാശാലകളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.നാളെ വൈകുന്നേരം അഞ്ചിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ...
error: Content is protected !!