Saturday, August 16

Tag: Ldf government

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് തുടക്കം ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ; മലപ്പുറത്ത് മെയ് 12 ന്
Kerala

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് തുടക്കം ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ; മലപ്പുറത്ത് മെയ് 12 ന്

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍ ഏപ്രില്‍ 21 ന് കാസര്‍ഗോഡും ഏപ്രില്‍ 22 ന് വയനാടും ഏപ്രില്‍ 24ന് പത്തനംതിട്ടയിലും ഏപ്രില്‍ 28 ന് ഇടുക്കിയിലും ഏപ്രില്‍ 29 ന് കോട്ടയ...
Local news, Other

പിണറായി സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ : കൃഷ്ണൻ കോട്ടുമല

തിരുരങ്ങാടി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽ.ഡി.എഫ് സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്നിരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആരോപിച്ചു. സി.എം.പി 11-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് നടന്ന തിരൂരങ്ങാടി ഏരിയാ സമ്മേളനം ചെമ്മാട് ചെറുകാട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം റോഡ് സുരക്ഷയുടെ പേരിൽ സ്ഥാപിച്ച എ ഐ ക്യാമറയിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകിയതിലും ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന്റെ മറവിലും കോവിഡ് കാലത്ത് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി വാങ്ങിയ മെഡിക്കൽ സാമഗ്രികളിൽ മേൽ നടത്തിയ അഴിമതി കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഏറ്റവും ഒടുവിൽ സി.എം.ആർ എലിൽ നിന്ന് വാങ്ങിയ മാസപ്പടി വരെ സർക്കാറിനേയും സി.പി.എം നേതാ ക്കളെയും പ്രതികൂട്ടിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുനത്തിൽ രവീന്ദ്രർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം...
Malappuram

മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിൽ 2375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1722 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് 80 ശതമാനത്തിലേറെ റോഡുകൾ ഇത്തരത്തിൽ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകളുടെ നിർമാണത്തിന് തുക ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് സർക്കാർ നയം. അതിനാണ് നിർമാണം പൂർത്തിയായ റോഡുകൾക്ക് സമീപം ചെലവഴിച്ച തുക, പരിപാലന...
Malappuram

മന്ത്രിസഭാ വാർഷികാഘോഷം : മെയ് 10 മുതൽ 16 വരെ തിരൂരിൽ

മന്ത്രിസഭാ വാർഷികാഘോഷം  മെയ് 10 മുതൽ 16 വരെ തിരൂരിൽ നടത്താൻ തീരുമാനം. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പ്രദർശന വിപണന മേള വേനലാവധിക്കാലത്ത് മലപ്പുറം ജില്ലയിലെ ആളുകൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഉതകുന്ന ആഘോഷമാക്കി മാറ്റുമെന്നും പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രദർശന - വിപണന മേള, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ഫുഡ് കോർട്ടുകൾ, വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളും സേവനങ്ങളും  വിശദീകരിക്കുന്ന സ്റ്റാളുകൾ എന്നിവ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും. 150 സ്റ്റാളുകളിൽ 15 സർവീസ് സ്റ്റാളുകളും 10 എണ്ണം തീം സ്റ്റാളുകളുമായിരിക്കും. അലങ്കാര ചെടികൾ, ഫലവൃക്ഷ തൈകൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടാകും. സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്...
Other

പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചു നീക്കാൻ തുടങ്ങി

അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്.1,47000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്. നേരത്തെ രണ്ട് തവണ റോപ് വെ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്...
error: Content is protected !!