Tag: Leeg

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ ക...
Breaking news, Malappuram

കൈവെട്ട് പരാമർശം: ലീഗ് പ്രവർത്തകന്റെ പരാതിയിൽ എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു

മലപ്പുറം : പ്രസംഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെ ലീഗ് പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തിരൂരങ്ങാടി മുന്നിയൂർ കളത്തിങ്ങൾപാറ സ്വദേശിയും പൊതു പ്രവർത്തകനുമായ അഷ്റഫ് കളത്തിങ്ങൾപാറ എന്ന കൊളത്തിങ്ങൾ അശ്രഫിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 11 ന് രാത്രി മലപ്പുറത്ത് നടന്ന പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്. Skssf മുപ്പത്തഞ്ചാം വാർഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താർ പന്തല്ലൂർ വിവാദ പരാമർശം നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേൽപ്പിക്കാനും ആര് വന്നാലും ആ കൈകൾ വെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകന്മാർ ഉണ്ടാകുമെന്നായിരുന്നു പ്രസംഗം. ഇ...
Local news

ഒടുവിൽ സമവായം, കൊടിഞ്ഞി ജി എം യു പി സ്‌കൂൾ പിടിഎ യെ തിരഞ്ഞെടുത്തു

നന്നംബ്ര: വിവാദത്തിലായിരുന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്തി. മുസ്ലിം ലീഗും ഇതര കക്ഷികളും നടത്തിയ സമവായ ചർച്ചയെ തുടർന്ന് എല്ലാ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പി ടിഎ പ്രസിഡന്റ് ആയി മുസ്ലിം ലീഗിൽ നിന്നുള്ള ഹാരിസ് പാലപ്പുറയേയും വൈസ് പ്രസിഡന്റായി കോണ്ഗ്രെസിൽ നിന്നുള്ള ശുഹൈബ് ബാബു പുളിക്കലകത്തിനെയും തിരഞ്ഞെടുത്തു. എസ് എം സി ചെയർമാനായി മുസ്ലിം ലീഗിൽ നിന്നുള്ള സലീം പൂഴിക്കലിനെയും ലീഗിൽ നിന്ന് തന്നെയുള്ള അബ്ദുസ്സലാം ഹാജി പനമ്പിലായിയെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ലീഗ് നോമിനികളായി 7 പേരെയും ലീഗ് ഇതര കക്ഷികളിൽ നിന്ന് 5 പേരെയും തിരഞ്ഞെടുത്തു. അതേ സമയം, പി ടി എ യിൽ ഉൾപ്പെടുത്തരുതെന്ന് ലീഗ് ഇതര വിഭാഗം ശഠിച്ചിരുന്ന മൂന്നാം വാർഡ് അംഗവും ലീഗ് നേതാവുമായ സൈതലവി ഊർപ്പ...
Local news

പൂക്കിപ്പറമ്പ്-അറക്കൽ റോഡ്: സിപിഎം മനുഷ്യ ചങ്ങല നടത്തി

തെന്നല: പൂക്കിപ്പറമ്ബ്-അറക്കൽ - ഒഴുർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല നടത്തി. അറക്കൽ അങ്ങാടിയിൽ നടന്ന മനുഷ്യചങ്ങലയിൽ നിരവധിപി പേർ കണ്ണി ചേർന്നു. ലോക്കൽ സെക്രട്ടറി കെ.വി. സയ്യിദലി മജീദ്, അബ്ദുറഹ്മാൻ മച്ചിങ്ങൽ, സുബ്രഹ്മണ്യൻ പറമ്പേരി, ടി. മുഹമ്മദ് കുട്ടി, കെ.വി.സലാം, എൻ. ശ്രീധരൻ, കരീം നേതൃത്വം നൽകി. ...
Local news

മന്ത്രിയെ ക്ഷണിച്ചില്ല, തിരൂരങ്ങാടി സ്കൂൾ സ്റ്റേഡിയം നവീകരണ ഉദ്‌ഘാടനം മാറ്റി വെപ്പിച്ചു.

മാറ്റിവെച്ചത് പ്രതികൂല കാലാവസ്‌ഥ കാരണമെന്ന് അധികൃതർ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ പ്രവൃത്തി ഉദ്‌ഘാടനം മാറ്റി വെച്ചു. കിഫ്ബി പദ്ധതിയിൽ 2.02 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. കെ.പി.എ. മജീദ് എം എൽ എ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥി ആയാണ് മുൻസിപ്പാലിറ്റി ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാൽ , സംസ്‌ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ നടത്തുന്ന പ്രവൃത്തി മുൻ എംഎൽഎ യുടെ ശ്രമഫലമായി ലഭിച്ചതാണെന്നുള്ള പ്രചാരണവും, പരിപാടിക്ക് തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ കായിക മന്ത്രിയെ ക്ഷണിക്കാത്തതും സി പി എമ്മിന് ക്ഷീണമായി. പരിപാടി ലീഗ് മേള ആക്കുന്നെന്നു ആരോപിച്ചു നേതൃത്വത്തിൽ ഇടപെടീച്ചു പരിപാടി മാറ്റി വെക്കുകയായിരുന്നു.അതേ സമയം, പ്രതികൂല കാലാവസ്ഥ കാരണം പരിപാടി മാറ്റിവെച്ചതായി പ്ര...
error: Content is protected !!