മഴ കനത്തപ്പോള്‍ പാറയുടെ അടിയില്‍ കയറി നിന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
തിരുവനന്തപുരം: തിരിച്ചിട്ടപാറയില്‍ മഴ കനത്തപ്പോള്‍ പാറയുടെ അടിയില്‍ കയറി നിന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുന് ആണ് മരിച്ചത്. മിഥുന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് തിരിച്ചിട്ടപ്പാറയില്‍ എത്തിയത്. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നിന്നു. ഈ സമയത്ത് മിന്നലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന് മരിച്ചു. സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
...