Saturday, March 7

Tag: Liquer

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും
Information

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തിലെ 20 രൂപയേക്കാള്‍ 10 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്‌ക്കോ അറിയിച്ചു. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്....
Crime

34 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു. വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിൽ മദ്യം കടത്തികൊണ്ടുവരികയായിരുന്ന പൊന്മുണ്ടം ചെലവിൽ ദേശത്ത് രാജൻ (31) അറസ്റ്റിൽ ആയത്. മദ്യം കടത്തികൊണ്ടുവന്ന ബൈക്കും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ എസ് സുനിൽ കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കണ്ണൻ, അരുൺരാജ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത കെ എക്സ്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്. ...
Calicut

മദ്യപിച്ച് ബഹളം വെച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് : അര്‍ധരാത്രി മദ്യപിച്ച് റോഡില്‍ ബഹളംവെച്ച വിദ്യാര്‍ഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളാണ് ഞായറാഴ്ച രാത്രി 12.30-ന് പുതിയറ-പാളയം ജങ്ഷനു സമീപമുള്ള റോഡില്‍ ബഹളംവെച്ചത്. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണുണ്ടായിരുന്നത്. സ്റ്റേഷനില്‍വെച്ച് വിദ്യാര്‍ഥികള്‍ പോലീസിനെ ചീത്തവിളിക്കുകയും വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പോലീസ്. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു....
error: Content is protected !!