ലോണ്‍ ആപ്പ് തട്ടിപ്പ് ; 70 ല്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് സൈബര്‍ ഓപ്പറേഷന്‍ ടീം
ലോണ്‍ ആപ്പ് തട്ടിപ്പ് രൂക്ഷമായതിന് പിന്നാലം എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേയ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ ടീം. നിരവധി പേരാണ് ലോണ്‍ ആപ്പ് ചതിയില്‍പ്പെട്ട് ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ ടീമിന്റെ വ്യാജ ലോണ്‍ ആപ്പ് നീക്കം ചെയ്യല്‍ നടപടി.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈന്‍ ആയ 1930 ലും ഏതു ...