തയ്യല്‍ മെഷീനും ലാപ്‌ടോപ്പും വിതരണം നാളെ
വേങ്ങര : സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ട സാമൂഹ്യ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെയുള്ള വേങ്ങര കൊര്‍ദോവ എന്‍.ജി.ഒ യുട നേതൃത്വത്തില്‍ 52 തയ്യല്‍ മെഷീന്‍ വിതരണവും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള 12 ലാപ്‌ടോപ്പ് വിതരണവും നാളെ വെള്ളി രാവിലെ 9.30 ന് വലിയോറ പാണ്ടികശാലയില്‍ വെച്ച് ഡോ. എം.പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചടങ്ങില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസല്‍ അധ്യക്ഷത വഹിക്കും. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ഭാരവാഹികളായ കെ.എന്‍.ആനന്ദകുമാര്‍ , കെ.അനന്ദു കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. എന്‍.ജി.ഒ കോണ്‍ഫെഡ...