Saturday, July 12

വേങ്ങര ബ്ലോക്ക് കേരളോത്സവം ; വടംവലിയില്‍ അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാര്‍

വേങ്ങര : ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ കണ്ണമംഗലം ഗ്രാമപഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് എആര്‍ നഗര്‍ പഞ്ചായത്ത് ചാമ്പ്യന്മാരായത്. ഊരകം സെന്റ് അല്‍ഫോന്‍സാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഫിയ മലേക്കാരന്‍, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, ബ്ലോക്ക് മെമ്പര്‍ രാധാ രമേശ് വാര്‍ഡ് മെമ്പര്‍മാരായ പി.കെ അബൂത്വഹിര്‍, എം.കെ ഷറഫുദ്ദീന്‍ എന്‍.ടി ഷിബു, ഇബ്രാഹിംകുട്ടി ഉദ്യോഗസ്ഥരായ ഷിബു വില്‍സണ്‍, രഞ്ജിത്ത്,സുമന്‍ ബ്ലോക്ക് യൂത്ത് കോഡിനേറ്റര്‍ കെ.കെ അബൂബക്കര്‍ മാസ്റ്റര്‍, റിയാസ്, ഷൈജു, സതീഷ് മര്‍സൂക് തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!