തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്കിൻ ഡോക്ടറെയും സുപ്രണ്ടിനെയും അടിയന്തിരമായി നിയമിക്കണം
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറ് മാസമായി ഒഴിഞ്ഞ് കിടക്കുന്ന ചർമ്മരോഗ വിഭാഗത്തിലേക്ക് അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നും ഒഴിവ് വന്ന ആശുപത്രി സുപ്രണ്ട് പദവിയിലേക്ക് പുതിയ സുപ്രണ്ടിനെ ഉടനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ രേണുക മുഖേന ആരോഗ്യ വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദിവസംരണ്ടായിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രി രിൽ ചർമ്മരോഗ വിഭാഗത്തിലെ ഏക ഡോക്ടർ ഒഴിഞ്ഞ് പോയിട്ട് മാസങ്ങൾ കഴിഞ്ഞു. ചർമ്മരോഗ ചികിൽസക്കായി ദിനേന ആശുപത്രിയെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികളാണ് ചികിൽസ ലഭിക്കാതെ പ്രയാസപ്പെടുന്നത്. ചർമ്മ രോഗ ചികിൽസ ലഭിക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികൾ.
നിലവിലുണ്ടായിരുന്ന ആശുപത്രി സുപ്രണ്ട് മു...

