നവകേരള സദസ് ; എസ്എംഎ ബാധിച്ച 18 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ; നന്ദി അറിയിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ജുവല്‍ റോഷന്‍ എത്തി
തിരൂരങ്ങാടി : എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സു വരെയുള്ള ചികിസ സൗജന്യമാക്കിയ സര്‍ക്കാര്‍ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാന്‍ ജുവല്‍ റോഷന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തി. പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയാണ്. നവകേരള സദസ്സിന്റെ ഭാഗമായി പരപ്പനങ്ങാടി എത്തിയപ്പോള്‍ നവകേരള സദസ് തിരുരങ്ങാടി മണ്ഡലം ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രസ്തുത കൂടികാഴ്ചക്ക് അവസരമൊരുങ്ങിയത്.
ജനിതക ഘടനയിലെ തകരാറു മൂലം ജന്‍മനാ സംഭവിക്കുന്ന ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗികളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ് നവകേരള സദസ്സിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഗവണ്‍മെന്റ് കൈകൊണ്ട ഈ തീരുമാനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് അപൂര്‍വ്വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 18 വയസ്സുവരെയുള്ളവരുടെ ചികിത്...

