Sunday, October 18

Tag: Lorry

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
Accident

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം സ്വദേശി കണ്ണൂർ ആലം മൂട് താമസക്കാരനായ അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. പൈനാപ്പിൾ ലോഡുമായി വന്ന ലോറി ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ച ഡ്രൈവറുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Accident, Information

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ആദര്‍ശ് (26) ആണ് മരിച്ചത്. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രാത്രിയില്‍ ഒരു മണിക്ക് കരിമുളയ്ക്കല്‍ തുരുത്തിയില്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. നൂറുനാട് പൊലീസ് അപകടത്തില്‍ കേസ് എടുത്തു. അമ്മ :സല്‍മ, സഹോദരി: ആതിര....
കോട്ടക്കൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു
Accident

കോട്ടക്കൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ: ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു അപകടം. കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് കാറിലും സ്കൂട്ടറിലും ഇടിച്ച് മറിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്കും സ്കൂട്ടറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് 11:45 നാണ് അപകടം. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. https://youtu.be/2UkpuoIo6Eg വീഡിയോ...