Tag: Love

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ചു ; രണ്ടു പേര്‍ പിടിയില്‍
Crime, Information

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ചു ; രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് വ്യത്യസ്ത കേസുകളില്‍ രണ്ട് യുവാക്കളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26), മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടു കേസുകളിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നിലമ്പൂര്‍ സി ഐ പി വിഷ്ണു, എസ്‌ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്....
Feature, Information

സ്‌നേഹം വിതറി എ ആര്‍ നഗറില്‍ പരിരക്ഷ കുടുംബ സംഗമം

എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പ് ന്റേയും നേതൃത്വത്തില്‍ ' സ്‌നേഹ സായാഹ്നം ' എന്ന പേരില്‍ പരിരക്ഷ - പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ. പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ബ്ലോക്ക് മെമ്പര്‍ അബൂബക്കര്‍ മാസ്റ്റര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജിഷ. സി, റഷീദ് കൊണ്ടാനത്ത്, നാസര്‍ അഹമ്മദ്. സി കെ, അബ്ദുല്‍ അസീസ്.പി എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗങ്ങളായ ഫിര്‍ദൗസ്, പി കെ, ജൂസൈറ മന്‍സൂര്‍, കുഞ്ഞിമൊയ്തീന്‍മാസ്റ്റര്‍, പ്രദീപ് കുമാര്‍. കെ എം, ഇബ്രാഹിം മൂഴിക്കല്‍, വിപിന അഖിലേഷ്, മുഹമ്മദ് ജാബിര്‍. സി,നുസ്രത്ത് കെ, മൈമൂനത്ത് ഒ സി,മുഹമ്മദ്...
Information

35 വര്‍ഷത്തിന് ശേഷം ഒത്തുകൂടിയപ്പോള്‍ പ്രണയം വീണ്ടും പൂവിട്ടു ; കുടുംബം ഉപേക്ഷിച്ച് കമിതാക്കള്‍ ഒളിച്ചോടി

തൊടുപുഴ : 35 വര്‍ഷത്തിനു ശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. എറണാകുളം മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമത്തിലാണ് പഴയ പ്രണയം വീണ്ടും പൂവിട്ട് അന്‍പതു വയസ്സു പിന്നിട്ട കമിതാക്കള്‍ ഒളിച്ചോടിയത്. ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുമാണ് ഒളിച്ചോടിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും കണ്ടു മുട്ടിയതിന് പിന്നാലെ മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷമാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മയും ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനും ഒളിച്ചോടിയത്. വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ കാണാനില്ലെന്നു കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപ...
Crime

യുവതിയെ വീട്ടിൽ കഴുത്തറത്തു കൊന്നു, പ്രണയപ്പകയെന്ന് സംശയം

കണ്ണൂർ: പാനൂരിൽ സ്വന്തം വീട്ടിനകത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയെന്ന് വിവരം. ശ്യാംജിത് എന്ന് പേരായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് മരണം നടന്ന കുടുംബവീട്ടിൽ നിന്ന് രാവിലെ കുളിക്കാനും വസ്ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. മകൾ തിരിച്ചെത്താൻ വൈകിയതോടെ തിരഞ്ഞുപോയ അമ്മയാണ് മരിച്ച് കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ബന്ധുക്കളും അയൽക്കാരുമെല്ലാം തറവാട്ട് വീട്ടിലായിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസ...
error: Content is protected !!