Sunday, August 17

Tag: Lovers

ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറത്ത യുവാവിനെ അറസ്റ്റ് ചെയ്തു
Crime

ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി ∙: രാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തറുത്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി മൂലൻകാവ് സ്വദേശി കോയാലി പുര സനിലിനെ (25) ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സനിൽ ഡിസ്ചാർജ് ആയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 4 ന് രാത്രി 11 ന് മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വെന്നിയൂരിൽ വച്ചായിരുന്നു സംഭവം. സുഹൃത്തായ ഗൂഡല്ലൂർ സ്വദേശി സീതയെ (22) കത്തി കൊണ്ട് കുത്തിയ ശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. ഉടനെ എംകെഎച്ച് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. നെഞ്ചിൽ പരുക്കേറ്റ് സീതയെ ഏതാനും ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തിരുന്നു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ സനിൽ ഇന്നലെ വര...
Breaking news

പ്രണയത്തില്‍നിന്നു പിന്‍മാറിയിന് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു ; യുവാവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഹൈദരാബാദ് : പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് കഴുത്തറുത്തു കൊന്നു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു യുവാവിന്റെ ആക്രമണം. ശോഭയുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു. ആറുമാസം മുന്‍പു ഇവരുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിച്ചത്. വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത...
error: Content is protected !!