Tuesday, September 1

Tag: Mailappuram

മലപ്പുറം നൂറടിക്കടവിന് സമീപം ഉമ്മയും മകളും മുങ്ങിമരിച്ചു
Breaking news

മലപ്പുറം നൂറടിക്കടവിന് സമീപം ഉമ്മയും മകളും മുങ്ങിമരിച്ചു

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിനിയായ ഫാത്തിമ ഫായിസയും ഏഴു വയസ്സുകാരി മകള്‍ ഫിദ ഫാത്തിമയുമാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ബന്ധുക്കളായ രണ്ടു പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതാണ് ഫാത്തിമ ഫായിസ. അനിയത്തിയോടും മക്കളോടുമൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ആഴത്തില്‍ മുങ്ങിപ്പോയ ചെറിയ മകള്‍ ഫിദ ഫാത്തിമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. ഫാത്തിമ ഫായിസയുടെ സഹോദരിയും മറ്റൊരു മകളും പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. വേങ്ങര സ്വദേശിയായ സമീറാണ് ഫാത്തിമ ഫായിസയുടെ ഭര്‍ത്താവ്. സൗദിയില്‍ നിന്നും ഇദ്ദേഹം എത്തിച്ചേര്‍ന്ന ശേഷം ശനിയാഴ്ച വേങ്ങര മുട്ടുംമ്പുറം ജുമാ മസ്ജിദില...
മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു
Accident

മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു

മലപ്പുറം നൂറടിപ്പാലത്ത് ബൈക്ക്നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു.കുന്നംകുളം സ്വദേശി അഭിജിത്ത് (27) ആണ് മരണപ്പെട്ടത്. കോട്ടക്കൽ HMS ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ്. മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഹമ്പിൽ തട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
മൈലപ്പുറത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചു
Accident

മൈലപ്പുറത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചു

മലപ്പുറം- കോട്ടക്കൽ റൂട്ടിൽ ഇന്നലെ രാത്രി മൈലപ്പുറത്ത് ഹമ്പിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ GLP സ്കൂൾ ഭാഗത്ത് താമസക്കാരനുമായ പള്ളിത്തൊടി ബഷീർ (പോർട്ടർ ബഷീർ) എന്നവരുടെ മകൻ ജിംഷാദ് (26) ആണ് മരണപ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ജംഷീന, ജിൽഷാദ്....