Tag: Malabar kalapam

‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ ; ചിത്രരചനാ മത്സരത്തില്‍ ഫാത്തിമ ജന്നക്ക് ഒന്നാം സ്ഥാനം
Kerala, Local news, Malappuram, Other

‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ ; ചിത്രരചനാ മത്സരത്തില്‍ ഫാത്തിമ ജന്നക്ക് ഒന്നാം സ്ഥാനം

തിരൂരങ്ങാടി: 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം' എന്ന വിഷയത്തില്‍ തിരൂരങ്ങാടി യംഗ്മെന്‍സ് ലൈബ്രറി നടത്തിയ ചിത്രരചനാ മത്സരത്തില്‍ കവറൊടി മുഹമ്മദ് മാസ്റ്റര്‍ പുരസ്‌കാരം ഫാത്തിമ ജന്നക്ക്. ഇന്ന് നടന്ന മലബാര്‍ സമരം 102-ാം വാര്‍ഷിക പരിപാടിയില്‍ വെച്ച് നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അവാര്‍ഡ് നല്‍കി. ചിത്രകലയില്‍ നേരത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സ്, മലര്‍വാടി സ്റ്റേറ്റ് ലവല്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബ്ബ്, കവറൊടി മുഹമ്മദ് മാസ്റ്റര്‍ സ്മാരക പുരസ്‌കാരം, മലപ്പുറം സെന്‍ട്രല്‍ സഹോദയ സി.ബി.എസ്.സി പുരസ്‌കാരം തുടങ്ങിയവലഭിച്ച ജന്ന തിരൂരങ്ങാടി സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ബഷീര്‍ കാടേരിയുടെ മകളാണ്. അബ്ദുറഹിമാന്‍ നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ജന്ന. ...
Kerala, Local news, Malappuram, Other

1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികം ആചരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി യെംഗ് മെന്‍സ് ലൈബ്രറിയുടെയും പന്താരങ്ങാടി സ്വാതന്ത്ര സമര സേനാനികളുടെ പിന്‍തലമുറക്കാരുടെയും ആഭിമുഖ്യത്തില്‍ 1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികാചരണം പന്താരങ്ങാടി പള്ളിപ്പടിയില്‍ ആചരിച്ചു. പരിപാടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ.പി.പി. അബ്ദുറസാഖ് മുഖ്യ പ്രഭാഷണം നടത്തി. ചിത്രരചനക്കുള്ള കവറൊടി മുഹമ്മദ് മാസ്റ്റര്‍ പുരസ്‌കാരം ഫാത്തിമ ജന്ന, ലാസിമ എന്നിവര്‍ക്ക് തിരൂരങ്ങാടി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ തൃക്കുളം കൃഷ്ണന്‍ കുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പന്താരങ്ങാടി പള്ളിപ്പടിയിൽ ചേർന്ന 1921 മലബാർ സമരത്തിന്റെ 102ാം വാർഷികത്തിൽ സമരത്തിൽ രക്തസാക്ഷിയായ കാരാടൻ മൊയ്തീൻ സാഹിബിന്റെ ചെറുമക്കളായ സമദ് കാര...
Other

മലബാർ സമരത്തിലെ രക്തസാക്ഷികളുടെ പേര് നീക്കം ചെയ്ത സംഭവം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ലീഗ്

മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം സഭ നിർത്തിവെച്ചുചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം. പി , ഡോ എം പി അബ്ദുസ്സമദ് സമദാനി എം. പി എന്നിവർ ലോക് സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ ഐ സി എച്ച് ആർ തീരുമാന പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്തതായും, ഈ ശുപാർശ സാംസ്കാരിക മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.ആന്ധ്രാപ്രദേശ്, കർണാടക , തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും അതിനനുസരിച്ച് നിഘണ്ടുവിന്റെ അഞ്ചാം ഭാഗം പരിഷ്കരിക്കുമെന്നും അറിയുന്നു. ഇത്...
Other

സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി

ന്യൂഡൽഹി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്ത സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി. ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തിരുമാനം കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാ വും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക. ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനി സ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസ ക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച് റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാ രം നൽകിയത്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സ...
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം മന്ത്രി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : ശാസ്ത്രീയ സംരക്ഷണപ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു . പൈതൃകസംരക്ഷണം, അതു സംബന്ധമായ പഠന ഗവേഷണങ്ങൾ എന്നിവയ്ക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണ കൂടി അനിവാര്യമാണ്. തിരൂരങ്ങാടി ഹജൂർ കച്ചേരി സംരക്ഷിത സ്മാരകമാക്കുക എന്ന തിരൂരങ്ങാടിക്കാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ചരിത്രപരവും നിർമ്മാണപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരം പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ഇതേ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസ്, 1921 കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എന്നിവയും പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ജില്ലാ പൈതൃക മ്യൂസിയത്...
Malappuram

മലബാർ സമര നായകൻ വറിയാംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം പുറത്തു വിട്ടു

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത് വിട്ടു. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു. തിരക്കഥാകൃത്ത് ഒ. റമീസ് മുഹമ്മദ് എഴുതിയ "സുൽത്താൻ വാരിയൻ കുന്നൻ" എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ് പറഞ്ഞു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് ...
Malappuram

മലബാർ സമര അനുസ്മരണ യാത്ര കൊണ്ടോട്ടിയിൽ തുടക്കമായി

കൊണ്ടോട്ടി :തിരുവനന്തപുരം മുതൽ കാസർഗോഡ്വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വിഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.1921 തുടക്കംകുറിച്ച ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച് പുതിയ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശത്രുക്കളായ ബ്രിട്ടീഷ് അനുകൂലികൾ എഴുതിയ കാര്യങ്ങളാണ് ആധികാരിക ചരിത്ര രേഖകളായി പരിഗണിക്കുന്നത് .ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക ചരിത്ര രേഖകൾ ശേരിച്ച് അക്കാലത്തെ ജീവിച്ച ആളുകളുടെ വാമൊഴികളിൽ നിന്നും പുതിയ രചനകൾ ഉണ്ടാകേണ്ടതുണ്ട്. മഹത്തായ ഈ സ്വാതന്ത്രസമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്ന അവർ എഴുതാപ്പുറം വായിക്കുകയാണ് ചെയ്യുന്നത്. മലബാറിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തോളുരുമ്മി ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തു നിന്നിട്ടുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി ആലി മുസ്‌ലിയാർ എം പി നാരായണ...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്ത...
error: Content is protected !!