ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു
മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ അരീക്കോട് ഫുട്ബോള്‍ അക്കാദമി മലപ്പുറം ഫുട്ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തി (3-1) ചാമ്പ്യന്‍മാരായി.12 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ മഞ്ചേരി ഫുട്ബോള്‍ അക്കാദമി അരീക്കോട് ഫുട്ബോള്‍ അക്കാദമിയെയെയും (5-4) 13 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ മലപ്പുറം ഫുട്ബോള്‍ അക്കാദമി അരീക്കോട് ഫുട്ബോള്‍ അക്കാദമിയെ(4-1)യെയും പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. 14 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ അരീക്കോട് ഫുട്ബോള്‍ അക്കാദമി ചാമ്പ്യന്‍മാരായി. എടപ്പാള്‍ ഫുട്‌ബോള്‍ അക്കാദമിയെ (3-1)യാണ് പരാജയപ്പെടുത്തിയത്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേഷ്‌കുമാര്‍ ചാമ്പ്യന്‍മാര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്‌സിക്യൂ...

